ജയലളിതയെ വിമര്‍ശിച്ച് പാട്ട്: നാടോടി ഗായകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ച് പാട്ടൊരുക്കിയ നാടോടി ഗായകന്‍ കോവന്‍ അറസ്റ്റില്‍. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 54-കാരനായ കോവന്‍ മക്കള്‍ കലൈ ലാക്കിയ കഴകം എന്ന സംഗീത സംഘത്തിലെ അംഗമാണ്. ട്രിച്ചിയില്‍ നിന്നും വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത കോവനെ പോലീസ് ചെന്നൈയിലേക്ക് കൊണ്ടുപോയി. തമിഴ്‌നാട്ടിലെ മദ്യനയത്തെ വിമര്‍ശിച്ചു കോവന്‍ നിര്‍മിച്ച ഗാനമാണ് അറസ്റ്റിനു വഴിവച്ചത്. വെള്ളിയാഴ്ച്ച രാവിലെ തിരുച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്ത കോവനെ പിന്നീട് പോലീസ് ചെന്നൈയിലേക്ക് കൊണ്ടുപോയി. കോവന്റെ ഗാനം യൂടൂബില്‍ ഈ മാസം ആദ്യം അപ്‌ലോഡ് ചെയ്തിരുന്നു.

സംസ്ഥാനത്തു സ്‌കൂളുകള്‍ പൂട്ടുമ്പോള്‍ മദ്യശാലകള്‍ നാടുതോറും തുറന്നുകൊണ്ടിരിക്കുകയാണെന്നാണു ഗാനത്തിന്റെ വിമര്‍ശനം. ഗാനം വാട്‌സ്ആപ്പിലൂടെ പ്രചരിക്കുകയും വൈറലാകുകയും ചെയ്തു.പാട്ടിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ മുഖ്യമന്ത്രി ജയലളിത മദ്യം വിളമ്പുന്നതായ കാര്‍ട്ടൂണ്‍ ഉണ്ട്. ഇതു മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തന്നതാണെന്നു പോലീസ് പറയുന്നു.27,000 കോടിയുടെ റവന്യൂ വരുമാനമാണ് മദ്യശാലകളിലൂടെ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.  എതിര്‍കക്ഷികളായ ഡിഎംകെ, പിഎംകെ എന്നീ പാര്‍ട്ടികള്‍ തങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് മദ്യശാലകള്‍ നിരോധിക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top