ട്യൂഷന്‍ ക്ലാസില്‍ പോയത് കാമുകിയെ കാണാൻ ഒടുവില്‍ നാണം കെട്ട് നിര്‍ത്തിയെന്ന് ധനുഷ്

സ്‌കൂള്‍ കാലത്ത് കാമുകിയെ കാണാന്‍ വേണ്ടി മാത്രമാണ് ട്യൂഷന്‍ ക്ലാസില്‍ പോയതെന്ന് നടന്‍ ധനുഷ്‌.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ധനുഷ് നായകനായ വാത്തിയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ നടന്ന ധനുഷിന്റെ പ്രസംഗം സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പത്തു ദിവസം ട്യൂഷന്‍ ക്ലാസില്‍ പോയി. ഗേള്‍ ഫ്രണ്ടിന്റെ കൂടെ ചെലവഴിക്കും. ട്യൂഷന്‍ മാസ്റ്റര്‍ ചോദ്യം ചോദിക്കുകയും ഉത്തരം പറയാത്തതിന് എഴുന്നേല്‍പ്പിച്ച് നിര്‍ത്തും. എല്ലാവരുടെയും മുന്നില്‍ നാണം കെടുത്തും. ഒടുവില്‍ ട്യൂഷന്‍ നിര്‍ത്തി.

പിന്നീട് പുറത്തുനിന്ന് വന്ന വണ്ടിയുടെ ഹോണ്‍ അടിച്ചാണ് താന്‍ വന്നതിനെക്കുറിച്ച്  കാമുകിക്ക് സിഗ്നല്‍ കൊടുത്തിരുന്നതും. കുറച്ചു കഴിഞ്ഞപ്പോള്‍ ഈ ഹോണ്‍ അടിക്കുന്നത് ആരെയോ ഉദ്ദേശിച്ചാണല്ലോ എന്ന് സാറിന് മനസിലായെന്നും ധനുഷ് പറയുന്നു.

Top