രാജീവ് വധക്കേസ് പ്രതികളെ തമിഴ്‌നാടിന് വിട്ടയക്കാനാവില്ല

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സര്‍ക്കാരിന് പ്രതികളെ വിട്ടയക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന് വേണമെങ്കില്‍ അവരെ മോചിപ്പിക്കാമെന്നും ജീവപര്യന്തം തടവെന്നാല്‍ ജീവിതാവസാനം വരെയുള്ള ശിക്ഷയാണെന്നും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസുമാരായ എഫ്.എം.ഐ. ഖലീഫുള്ള, പിനാകി ചന്ദ്ര ഘോഷ്, അഭയ് മനോഹര്‍ സാപ്രെ, യു.യു. ലളിത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു. മൂന്ന് ജഡ്ജിമാര്‍ ഈ വാദം ഉന്നയിച്ചപ്പോള്‍ രണ്ട് ജഡ്ജിമാര്‍ ഇതിനെ എതിര്‍ത്തു.

മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സുപ്രധാനമായ വിധി. മുരുകന്‍, പേരറിവാളന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളുടെ മോചനത്തെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. കേന്ദ്ര ഏജന്‍സി അന്വേഷിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടവരെ വിട്ടയക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.

Top