തമിഴ്‌നാട്ടില്‍ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു; കൊല്ലപ്പെട്ടത് പത്തോളം കൊലക്കേസുകളിലെ പ്രതികള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് ഗുണ്ടകളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ചിട്ട വിനോദ്, രമേഷ് എന്നിവരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ചെന്നെ താംബരത്തിനടുത്തുള്ള ഗുഡുവഞ്ചേരിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലില്‍ പരിക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ ശിവഗുരുനാഥനെ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരണമൂട്ടില്‍ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം. ഗുണ്ടകള്‍ സഞ്ചരിച്ച വാഹനം അമിത വേഗത്തില്‍ എത്തി പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരും കാറില്‍ നിന്ന് ഇറങ്ങി നാല് പൊലീസുകാരെ അക്രമിക്കാന്‍ തുടങ്ങിയെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചിട്ട വിനോദിന്റെ പേരില്‍ പത്ത് കൊലക്കേസുകളും അമ്പതോളം മറ്റ് കേസുകളുമുണ്ട് . രമേഷിനെതിരെ അഞ്ച് കൊലപാതക കേസുകളും 30 മറ്റ് കേസുകളും ഉണ്ട്.

Top