അവയവ മാഫിയയും കൊള്ളക്കാരും മലയാളികളെ കൂട്ടത്തോടെ കൊല്ലുന്നു; തമിഴ്‌നാട് പാതകളിലെ അപകടങ്ങള്‍ കൊലപാതം തന്നെ; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

ചെന്നൈ: തമിഴ്‌നാട്ടിലെ അവയവ മാഫിയയും കൊടും കളളന്‍മാരും മലയാളികളെ കുട്ടത്തോടെ കൊന്നൊടുക്കുന്നുവോ ?വാഹനാപകടങ്ങളില്‍ മലയാളികള്‍ മരിക്കുന്നതിന് പിന്നില്‍ ആസുത്രിമായ നീക്കമെന്ന് വാര്‍ത്തകള്‍ സത്യമെന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. 2004 മുതല്‍ 2017 മേയ് വരെ തമിഴ്നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികളാണ്.

ഈ കേസുകള്‍ ഭൂരിഭാഗവും അപകട മരണമെന്ന് എഴുതി തള്ളി. പോസ്‌മോര്‍ട്ടത്തിനുശേഷം ലഭിച്ച ശരീരങ്ങളില്‍ നിന്ന് പലരുടേയും അവയവങ്ങല്‍ നഷ്ടപ്പെട്ടെന്ന് സൂചനകളാണ് ബന്ധുക്കളും നല്‍കുന്നത്. അപകടത്തില്‍ പെട്ട വാഹനത്തില്‍ നിന്ന് ഒന്നും ഒരാള്‍ക്കും തിരിച്ചുകിട്ടിയില്ലെന്ന വെളിപ്പെടുത്തല്‍ കൂടിയായതോടെ ദരൂഹകരളുടെ ചുരളഴിയുകയാണ്. ഏത് വാഹനമാണ് ഇടിച്ചെതെന്നുപോലും പല കേസുകളിലും തെളിയുന്നില്ല. തമിഴ്‌നാട് ഹൈവേയിലാണ് ഇത്തരം ക്വട്ടേഷന്‍ കൊലപാതകങ്ങളും നടക്കുന്നതെന്ന് വാര്‍ത്തകള്‍ കൂട്ടിവായിക്കുമ്പോള്‍ തമിഴ്‌നാട് പാതകള്‍ മലയാളികള്‍ക്ക് നരകപാതയാകും. ഈ അടുത്താണ് കരുനാഗപ്പിള്ളിയിലെ ഒരു ഫ്രൂട്ട്‌സ് വ്യാപരി ദുരൂഹ സാഹചര്യത്തില്‍ ലോറിയിടിച്ച് കൊല്ലപ്പെട്ടത്. ഇത് ക്വട്ടേഷനാണെന്ന് ആരോപണമുയര്‍ന്നെങ്കിലും തമിഴ്‌നാട് പോലീസ് റിപ്പോര്‍ട്ട് കേരള പോലീസ് അംഗീരകരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടത്തില്‍ പെടുന്നവര്‍ മുഴുവനും കുടുംബമായി ബന്ധുക്കളുള്‍പ്പെടെ യാത്ര പോകുന്നവരാണ്. ഇവരില്‍ പളനിയിലേക്ക് പോയവരും , വേളാന്‍ങ്കണിക്കു പോയവരും , നാഗൂര് പോയവരും ഒക്കെ ഉള്‍പെടും.തമിഴ്നാട്ടിലെ സേലം, ഈറോഡ്,തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്.തൊണ്ണൂറു ശതമാനം അപകടങ്ങളിലും ലോറിയോ , ട്രക്കോ ആയിരിക്കും തീര്‍ഥാടകരുടെ വാഹനത്തില്‍ വന്നിടിക്കുന്നത്.

അപകടങ്ങളില്‍ പെടുന്നവരെ ഒരാളെ പോലും അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിലേയ്ക്കു കൊണ്ടു പോയതായി റിപ്പോര്‍ട്ടുകള്‍ഇല്ല. ഇവരെയെല്ലാം എത്തിക്കുന്നത് ഏതെങ്കിലും പ്രാദേശിക ആശുപത്രികളിലാവും.

തമിഴ്നാട്ടിലെ പ്രധാന ആശുപത്രികളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ അവയവ മാറ്റ ശസ്ത്രക്രിയയും, ഹൈവേകളിലുണ്ടായ അപകടവും തമ്മിലുള്ള ബന്ധമാണ് ഇത്തരത്തിലുള്ള അവയവ മാഫിയയുടെ സാധ്യതകളിലേയ്ക്കു വിരല്‍ ചൂണ്ടുന്നത്. അപകടത്തില്‍ കൊല്ലപ്പെടുന്നവരുടെ അവയവങ്ങള്‍ ഇത്തരത്തില്‍ മോഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. തമിഴ്നാട്ടിലെ ഹൈവേകളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ചുള്ള കൃത്യമായ സൂചനകള്‍ ലഭിക്കുന്നത്.

മരിച്ച് ഇത്ര സമയത്തിനുള്ളില്‍ എടുക്കാവുന്ന അവയവങ്ങളെല്ലാമാണ് സംഘം തട്ടിയെടുക്കുന്നത്. ഹൈവേകളില്‍ അപകടങ്ങളുണ്ടായ അടുത്ത സമയത്തിനുള്ളില്‍ തമിഴ്നാട്ടിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നടന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ നിരക്ക് വര്‍ധിച്ചതും സംശയങ്ങള്‍ക്കു ഇട നല്‍കുന്നു.

Top