തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത; അര്‍ദ്ധസൈനീക വിഭാഗത്തെ വിന്യസിക്കും; കേന്ദ്ര ആഭ്യന്തര മന്ത്രി തമിഴാനാട് മന്ത്രിമാരുമായി ചര്‍ച്ച നടത്തി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലായതോടെ തമിഴ്‌നാട്ടില്‍ എങ്ങും ജാഗ്രത. വിവരമറിഞ്ഞ് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയലളിത ചികിത്സയില്‍ കഴിയുന്ന ചെന്നൈ അപ്പോളോ ആശുപത്രിയില്‍ തടിച്ചുകൂടിയിട്ടുണ്ട്. ഇന്ന് രാത്രിയോടെ അര്‍ദ്ധ സൈനിക വിഭാഗം തമിഴ്‌നാട്ടിലെത്തും. അപ്പോളോ ആശുപത്രിയ്ക്കുമുന്നില്‍ സുരക്ഷാബാരിക്കേഡുകള്‍ തകര്‍ത്താണ് ആളുകള്‍ ആശുപത്രിയി പരിസരത്തേയ്ക്ക് എത്തിയത്.

ജയലളിതയുടെ ആരോഗ്യനിലയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് തമിഴ്‌നാടിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി.എച്ച്. വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇദ്ദേഹം രാത്രി 10.45ഓടെ ആശുപത്രിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അപ്പോളോ ആശുപത്രിയിലേക്ക് എത്തി. കനത്ത പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോളോ ആശുപത്രിയില്‍ മന്ത്രിമാര്‍ അടിയന്തിര യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഗവര്‍ണറുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി തമിഴ്‌നാട്ടില്‍ കേന്ദ്ര സേനയെ വിന്യസിക്കുമെന്നാണ് കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. എല്ലാ പോലീസുദ്യോഗസ്ഥരോടും അടിയന്തരമായി ജോലിക്കെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിത സുഖം പ്രാപിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ ആശുപത്രി വിടാനാകുമെന്നും സൂചനകളുണ്ടായിരുന്നു. ഇതിനിടയിലാണ് ജയലളിതയ്ക്ക് വീണ്ടും ഹൃദയാഘാതം ഉണ്ടായിരിക്കുന്നത്

Top