എന്‍റെ വിലങ്ങ് അഴിക്കൂ… സൈനികരെ പ്രഹരിച്ചത് എങ്ങനെയെന്ന് കാണിച്ചു തരാം; ജഡ്ജിയെപോലും അമ്പരപ്പിച്ച് 16കാരി  

 

 

ബത്‌ലഹേം: നീ എങ്ങനെയാണ് ഞങ്ങളുടെ സൈനികരെ പ്രഹരിച്ചത്? ഇസ്രയേലി സൈനികരെ മര്‍ദ്ദിച്ച പതിനാറുകാരിയോട് ജഡ്ജി ചോദിച്ചു. പെണ്‍കുട്ടിയുടെ മറുപടി കേട്ട് ജഡ്ജിയും കോടതിയിലുള്ളവരും ഞെട്ടി. യാതൊരു കൂസലുമില്ലാതെ അവള്‍ ജഡ്ജിയോട് പറഞ്ഞത്, എന്റെ വിലങ്ങ് അഴിക്കൂ, സൈനികരെ പ്രഹരിച്ചത് എങ്ങനെയെന്ന് കാണിച്ചു തരാമെന്ന്.  ഇസ്രയേല്‍ സൈനികരുടെ അതിക്രമങ്ങള്‍ക്കെതിരെ കുട്ടിക്കാലം മുതല്‍ പോരാടുന്ന ഒരു പോരാളിയാണ് അഹദ് തമീമിയെന്ന പെണ്‍കുട്ടി. തനിക്കും സഹോദരിക്കും നേരെ ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തി പരിഹസിച്ച ഇസ്രയേലി സൈനികരെ തീമിമി മര്‍ദ്ദിച്ച വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  സംഭവം നടന്നയുടന്‍ തന്നെ തമീമിയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അവള്‍ ജഡ്ജിയെ അമ്പരപ്പിച്ചത്. ജയില്‍ ശിക്ഷ ഉറപ്പായിട്ടും തമീമി ജഡ്ജിയോട് പറഞ്ഞ മറുപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്.  തമീമിയുടെ അമ്മക്കും സഹോദരിക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള അഞ്ച് കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. ജനുവരി എട്ട് വരെ ഇവരെ കസ്റ്റഡിയില്‍ വെക്കാന്‍ കോടതി ഉത്തരവിട്ടു.  2015 ല്‍ സഹോദരനെ സൈന്യം പിടികൂടിയപ്പോള്‍ അവനെ രക്ഷിക്കാന്‍ തമീമി സൈനികനെ പിടിച്ചുവെച്ച് അയാളുടെ കയ്യില്‍ കടിച്ചു മുറിവേല്‍പ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Top