മലപ്പുറം: താനൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ പോലീസിന്റെ അഴിഞ്ഞാട്ടം. സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷം വ്യാപിച്ചതോടെ ക്രമസമാധാന പാലനത്തിനായെത്തിയ പോലീസാണ് ഒരു പ്രത്യേക വിഭാഗത്തിലെ ആളുകളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് വ്യാപകമായ ആക്രമണം നടത്തിയത്. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കയറി അതിക്രമവും വാഹനങ്ങള്‍ തകര്‍ത്തും പോലീസ് ഗുണ്ടകളായി മാറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ചാപ്പപ്പടിയിലെ സംഘര്‍ഷം മുതലെടുത്ത് രണ്ട് കിലോമീറ്റര്‍ അകലെയാണ് പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. ഒട്ടുംപുറത്തേക്ക് പോകുന്ന റോഡില്‍ മിക്കവീടുകളിലും ആക്രമികളെ തെരഞ്ഞെന്ന വ്യാജേന പൊലീസ് കയറി വീടിനുനേരെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തുമാണ് അഴിഞ്ഞാടിയത്.
ഇവിടുത്തെ എസ് സി കോളനിയില്‍ കയറി സംഘം വീടുകളില്‍ നാശം വരുത്തുകയും റോഡില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും വരെ അസഭ്യം പറഞ്ഞുമാണ് പൊലീസിന്റെ അഴിഞ്ഞാട്ടം. ഒട്ടുംപുറത്ത് ആക്രമണം നടത്തിയത് രാഷ്ട്രീയക്കാരല്ല, പൊലീസാണെന്ന് പ്രദേശവാസിയായ വീട്ടമ്മ പറയുന്നു.
പൊലീസിന്റെ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒട്ടുംപുറം പ്രദേശത്തെ 15 സ്ത്രീകള്‍ ചേര്‍ന്ന് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആക്രമണം നടത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് ആവശ്യപ്പെട്ടു.
താനൂര്‍, ഉണ്യാല്‍ പ്രദേശത്ത് വീണ്ടും ആക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ചാപ്പപ്പടി മുതല്‍ ഒട്ടുംപുറം വരെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പത്തു പേരടങ്ങുന്ന ഏഴു യൂണിറ്റുകളെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. സംഘര്‍ഷത്തില്‍ തിരൂര്‍ , താനൂര്‍ സിഐമാര്‍ ഉള്‍പ്പെടെ 12 പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതോടെയാണ് ആക്രമികളെ വെല്ലുന്ന അഴിഞ്ഞാട്ടം പൊലീസ് നടത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദേശവാസികളുടെ പരാതി കേള്‍ക്കാന്‍പോലും പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ച പൊലീസ് പുരുഷന്മാരെ അന്വേഷിച്ചാണ് വീടുകള്‍ കയറിയിറങ്ങിയത്. എന്നാല്‍, പല വീടുകളിലെയും കുടുംബനാഥന്മാര്‍ വിദേശത്താണ്. അരിശം തീരാതെ പൊലീസുകാര്‍ വാഹനങ്ങള്‍ക്കുനേരെ തിരിയുകയായിരുന്നു. വീടുകളിലും സമീപത്തെ ദേവര്‍ ജുമാമസ്ജിദിന്? മുന്‍വശത്തും നിര്‍ത്തിയിട്ട വാഹനങ്ങളാണ് പൊലീസി?െന്റ അക്രമത്തിനിരയായത്.
വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ പള്ളിക്ക് മുന്‍വശമാണ് പല കുടുംബങ്ങളും വാഹനം നിര്‍ത്തിയിടുന്നത്. വിദേശത്തുള്ള മക?െന്റ പേരിലുള്ള പുതിയ കാറാണ് പൊലീസ് കേടുവരുത്തിയതെന്ന് മാതാവ് കുഞ്ഞിവി പരാതിപ്പെട്ടു. കാര്‍, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയാണ് തകര്‍ക്കപ്പെട്ടത്. വീടിന്റെ വാതിലുകളും ചില്ലുകളും അടിച്ചുതകര്‍ത്തു. വാഹനങ്ങള്‍ തകര്‍ക്കുന്നത് ചോദ്യം ചെയ്‌തെങ്കിലും പുലഭ്യം പറയുകയായിരുന്നുവെത്രെ.
സംഘര്‍ഷ സാധ്യതയുള്ള ഈ ഭാഗങ്ങളില്‍ ജോലിയുള്ള പൊലീസുകാരുടെ വാഹനങ്ങളും തകര്‍ത്ത നിലയിലാണ്. പകല്‍ സമയങ്ങളില്‍ ചായയും വെള്ളവും നല്‍കുകയും മൊബൈല്‍ റീചാര്‍ജ് ചെയ്?തുകൊടുക്കുകയും ചെയ്യുന്ന വീടും പൊലീസ് തകര്‍ത്തു. ‘ഞങ്ങള്‍ സഹായം ചെയ്തുതരുന്നതല്ലേ’യെന്ന് ചോദിച്ചപ്പോള്‍, അത് വേറെ പൊലീസാണെന്ന മറുപടിയാണുണ്ടായതെന്ന് വീട്ടുടമസ്ഥ ആമിനമോള്‍ പറഞ്ഞു. ഇവരുടെ വീടിെന്റ ജനലും മുന്‍വശത്തെ വാതിലും തകര്‍ത്ത നിലയിലാണ്. പാചകവാതക സിലിണ്ടറും പൊലീസ് എടുത്തതായി ഇവര്‍ പരാതിപ്പെട്ടു.