സ്വന്തം ലേഖകന്‍
തിരുവനന്തപുരം:അമൃതാനന്ദമയി മഠത്തിന് നികുതി ഇളവ് ഉത്തരവ് വിവാദത്തില്‍. മഠത്തിന് എല്ലാ തരം വരുമാനങ്ങളില്‍ നിന്നു നികുതി ഇളവ് നല്‍കിക്കൊണ്ട് കേന്ദ്ര ആദായനികുതിവകുപ്പിന്റെ അസാധാരണ ഉത്തരവാണ് വിവാദത്തിലേക്ക് . മഠത്തിനു ലഭിക്കുന്ന എല്ലാ തരം വരുമാനങ്ങള്‍ക്കും നികുതിയിളവു നല്‍കിക്കൊണ്ട് 2010 മാര്‍ച്ച് 25ന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറക്കിയ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടരവര്‍ഷം തികയ്ക്കുന്ന ഈ അവസരത്തിലും നിലനില്‍ക്കുന്നു.മാതാ അമൃതാനന്ദമയി മഠത്തിന് എല്ലാ തരം വരുമാനങ്ങളില്‍നിന്നും നികുതിയിളവ് നല്‍കിക്കൊണ്ടുള്ള കേന്ദ്ര ആദായനികുതി വകുപ്പിന്റെ ഈ അസാധാരണ ഉത്തരവുപ്രകാരം മഠത്തിന് കിട്ടുന്ന പലിശയും ലാഭവിഹിതവുമടക്കമുള്ള ഒരു വരുമാനത്തിനും അനന്തകാലത്തേക്ക് ടിഡിഎസ് നല്‍കേണ്ടതില്ല.
മാതാ അമൃതാനന്ദമയി മഠത്തിന് വിവിധ ബാങ്കുകളിലുള്ള നിക്ഷേപത്തിന് 60,73,84,995 രൂപയാണ് പലിശ. ഇത്രയും തുകയ്ക്ക് 6.73 കോടി രൂപ ടിഡിഎസ് ഇനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കണം എന്നാണു ചട്ടം. ചാരിറ്റി ട്രസ്റ്റുകള്‍ക്ക് പിന്നീട് ആദായനികുതി വകുപ്പിന്റെ പ്രാദേശിക ഓഫിസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് തുക തിരികെ കൈപ്പറ്റാം. എന്നാല്‍, ഇതു മറികടക്കാന്‍ അമൃതാനന്ദമയി മഠം നേരത്തേ തന്നെ വഴി കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമാണ് ധനമന്ത്രാലയത്തിന്റെ ഈ അസാധാരണ ഉത്തരവ്. പ്രത്യക്ഷനികുതി ബോര്‍ഡ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവനുസരിച്ച് മഠത്തിന്റെ നിക്ഷേപങ്ങളില്‍നിന്നോ നഷ്ടപരിഹാരങ്ങളില്‍നിന്നോ വരുമാനസ്രോതസ്സില്‍ നിന്നോ നികുതി ഈടാക്കാന്‍ പാടില്ല. ബാങ്ക് പലിശ മാത്രമല്ല മ്യൂച്വല്‍ ഫണ്ടടക്കമുള്ള എല്ലാ വരുമാനങ്ങള്‍ക്കും ഈ ഉത്തരവ് ഇന്‍കംടാക്‌സ് ആക്ടിലെ 10 23 സി ചട്ടം നിലനില്‍ക്കുന്ന കാലംവരെ നിലനില്‍ക്കും. അതേസമയം, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് നികുതിയിളവ് കൊടുക്കുന്നത് സെക്ഷന്‍ 11, 12, 13 പ്രകാരമാണെന്നും ആ സെക്ഷന്‍ പ്രകാരം മഠത്തിന് ഒരു നികുതിയിളവുമില്ലെന്നുമാണ് മഠം അധികൃതരുടെ പക്ഷം.
മന്മോഹന്‍ സിംഗിന്റെ യുപിഎ ഭരണകാലത്ത് പുറത്തിറക്കിയ ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. ഉത്തരവ് പ്രകാരം മഠത്തിന് കിട്ടുന്ന പലിശയും ലാഭവിഹിതവുമടക്കമുള്ള ഒരു വരുമാനത്തിനും അനന്തകാലത്തേക്ക് ടിഡിഎസ് നല്‍കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് മഠത്തിന്റെ വക്താവ് പ്രതികരിച്ചിരുന്നു.
മാതാ അമൃതാനന്ദമയി മഠത്തിന് വിവിധ ബാങ്കുകളിലുള്ള നിക്ഷേപത്തിന് ആകെ ലഭിച്ച പലിശ അറുപത് കോടി എഴുപത്തിമൂന്ന് ലക്ഷത്തി എണ്‍പത്തിനാലായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് രൂപ . ഇത്രയും തുകയ്ക്ക് ആറു കോടി എഴുപത്തിമൂവായിരം രൂപ ടിഡിഎസ് ഇനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കണം എന്നാണ് ചട്ടം. ചാരിറ്റി ട്രസ്റ്റുകള്‍ക്ക് പിന്നീട് ആദായനികുതിവകുപ്പിന്റെ പ്രാദേശിക ഓഫിസില്‍ സത്യവാങ്മൂലം ഫയല്‍ചെയ്ത് തിരികെ കൈപ്പറ്റാം. എന്നാല്‍ ഇത് മറികടക്കാന്‍ അമൃതാനന്ദമയീ മഠം നേരത്തെ തന്നെ വഴി കണ്ടെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ ടിഡിഎസ് അടക്കേണ്ടതേ ഇല്ലെന്ന ചട്ടം നേടുകയായിരുന്നു ചെയ്തത്. ആ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ചാലയിലെ തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്കില്‍ നിന്ന് 36,61,291 രൂപയാണ് പലിശയായി കിട്ടുന്നത്. എസ് ബി ടി തിരുവനന്തപുരത്ത് നിന്നും 12,43,750 രൂപയും കിട്ടും. തമിഴ്‌നാട് മെര്‍ക്കന്റയില്‍ ബാങ്കിലെ മറ്റൊരു നിക്ഷേപത്തില്‍ നിന്നു മാത്രം 21,80,40,058 രൂപ കിട്ടും. കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്നും 13,10,16,456ഉം കരുനാഗപ്പള്ളിയിലെ എസ് ബിടി ബാങ്കില്‍ നിന്നും 1,01,44,961 രൂപയും കിട്ടുന്നുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കരുനാഗപ്പള്ളി ശാഖയില്‍ 15,76,93,388ഉം കൊച്ചി ശാഖയില്‍ 5,17,50,000ഉം അമൃതപുരി ശാഖയില്‍ 2,78,35,091 രൂപയും പലിശ കിട്ടുന്ന നിക്ഷേപങ്ങള്‍ അമൃതാനന്ദമയീ മഠത്തിനുണ്ട്.< ബ്ര്/> < ബ്ര്/>കേന്ദ്ര ധനമന്ത്രാലയത്തിന്റെത് അസാധാരണ ഉത്തരവാണെന്നും ഏഷ്യാനെറ്റ് വിശദീകരിക്കുന്നു. പ്രത്യക്ഷനികുതിബോര്‍ഡ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവനുസരിച്ച് അമൃതാനന്ദമയി മഠത്തിന്റെ നിക്ഷേപങ്ങളില്‍ നിന്നോ നഷ്ടപരിഹാരങ്ങളില്‍ നിന്നോവരുമാനസ്രോതസ്സില്‍ നിന്ന് നികുതി ഈടാക്കാന്‍ പാടില്ല. ബാങ്ക് പലിശ മാത്രമല്ല മ്യൂച്വല്‍ ഫണ്ടടക്കമുള്ള എല്ലാ വരുമാനങ്ങള്‍ക്കും ഈ ഉത്തരവ് ഇന്‍കം ടാക്‌സ് ആക്ടിലെ 10 23 സി ചട്ടം നില നില്‍ക്കുന്ന അനന്തകാലത്തേക്കാണ് ഉത്തരവ്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ ഉത്തരവ് അമൃതാനന്ദമയി മഠം നേടി എടുത്തത്.
രാജ്യത്ത് നികുതി ഈടാക്കാന്‍ സര്‍ക്കാര് കൊണ്ടുപിടിച്ചുള്ള ശ്രമം നടത്തുമ്പോഴാണ് ഒരു മതസ്ഥാപനം നിക്ഷേപിച്ച എഴുന്നൂറോളം കോടി രൂപയുടെ വരുമാനത്തിന് ടിഡിഎസ് ഇളവ് നല്‍കുന്നതെന്നോര്‍ക്കണമെന്നും ഏഷ്യാനെറ്റ് വിശദീകരിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മഠം എല്ലാത്തിനും നികുതി കൊടുക്കുന്നുണ്ടെന്നുമായിരുന്നു വള്ളിക്കാവ് ആശ്രമത്തിലെ സ്വാമി മാതൃദാസ് പ്രതികരിച്ചത്. വേറെയും ആശ്രമങ്ങള്‍ക്ക് സമാനമായ നികുതി ഇളവ് കൊടുക്കുന്നുണ്ടെന്നും വിശദീകരിച്ചു. ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ കേരളത്തിലെ ധാരളം സംഘടനകള്‍ക്ക് ഇത്തരത്തില്‍ ആനുകൂല്യം കിട്ടിയുട്ടുണ്ടെന്നായിരുന്നു സ്വാമി പറഞ്ഞത്.
എന്നാല്‍ കേരളത്തില്‍ അമൃതയ്ക്ക് അല്ലാത്തെ മറ്റാര്‍ക്കുമില്ലെന്ന് റിപ്പോര്‍ട്ട് ആവര്‍ത്തിച്ചപ്പോള്‍ സ്വാമി നിലപാട് മാറ്റി. ഉത്തരേന്ത്യയിലെ നിരവധി ആശ്രമങ്ങള്‍ക്കെന്നാക്കി. ആദായ നികുതി കമ്മീഷണര്‍ക്ക് ഇത്തരമൊരു ഇളവ് അനുവദിക്കാന്‍ നിയമപ്രകാരം കഴിയും. അത്തരമൊരു ഇളവ് മഠത്തിന് അനുവദിച്ചതില്‍ എന്താണ് തെറ്റ്. ഇന്ത്യയിലുടനീളം സ്ഥാപനമുള്ളതിനാലാണ് ഡല്‍ഹിയില്‍ നിന്ന് ഉത്തരവ് വാങ്ങിയത്. അതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും സ്വാമി മാതൃദാസ് പറഞ്ഞു.