വില ഒരു പ്രശ്‌നമല്ല; ഏതു വിലയിലുള്ള ചെരുപ്പിനും ഇനി ഒരൊറ്റ നികുതി; ഫുഡ് ഡെലിവറി ആപ്പുകളും ഇനി നികുതി വലയിൽ

ന്യൂഡൽഹി: പുതു വർഷത്തിൽ വിവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്കിൽ മാറ്റം. പാദരക്ഷകൾക്ക് ഇനി വില കൂടിയതെന്നോ കുറഞ്ഞതെന്നോ ഭേദമില്ലാതെ 12 ശതമാനം നികുതി നൽകണം. ഓൺലൈൻ ഭക്ഷണത്തിന് അഞ്ചു ശതമാനം നികുതി വിതരണം പ്ലാറ്റ്ഫോമുകൾ നൽകണമെന്ന വ്യവസ്ഥയും നിലവിൽ വന്നു. ഓൺലൈൻ ടാക്സിക്കും അഞ്ചു ശതമാനം നികുതിയുണ്ട്.

പാദരക്ഷകൾക്ക് നിലവിൽ ആയിരം രൂപ വരെയുള്ളവർക്ക് അഞ്ചു ശതമാനമായിരുന്നു നികുതി. അതിനു മുകളിൽ 12 ശതമാനവും. ഇത് വില നോക്കാതെ തന്നെ 12 ശതമാനം ആക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം ടെക്സ്‌റ്റൈൽ നികുതി ഉയർത്താനും കൗൺസിൽ തീരുമാനിച്ചു. സംസ്ഥാനങ്ങളുടെ എതിർപ്പിന്റെ അടിസ്ഥാനത്തിൽ ചേർന്ന അടിയന്തര ജിഎസ്ടി കൗൺസിൽ ടെക്സ്‌റ്റൈൽ നികുതി വർധന മാറ്റിവയ്ക്കാൻ തീരുമാനിച്ചു. എന്നാൽ പാദരക്ഷ നികുതി ഉയർത്താനുള്ള തീരുമാനത്തിൽ മാറ്റമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സൊമാറ്റോയും സ്വിഗ്ഗിയും ഇന്നു മുതൽ നികുതി വലയ്ക്കു കീഴിലായി. അഞ്ചു ശതമാനം നികുതി സർക്കാരിലേക്ക് അടയ്ക്കേണ്ട ഉത്തരവാദിത്തം റസ്റ്ററന്റുകളിൽനിന്ന് പ്ലാറ്റ്ഫോമുകളിലേക്കു മാറ്റാനാണ് സർക്കാർ തീരുമാനം. ഇത് ഉപഭോക്താക്കൾ നൽകേണ്ട വിലയിൽ മാറ്റമുണ്ടാക്കുമോയെന്നതിൽ വ്യക്തത വന്നിട്ടില്ല. ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമുകളായ ഊബറും ഒലയും ടൂവീലർ, ത്രീ വീലർ സർവീസിന് അഞ്ചു ശതമാനം നികുതി നൽകണമെന്ന വ്യവസ്ഥ പ്രാബല്യത്തിലായി.

Top