ന്യുഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പരധിയില്‍ കവിഞ്ഞ് പണം നിക്ഷേപിക്കുന്നവരില്‍ നിന്ന് നികുതി ഈടാക്കാനുള്ള ആലോചനയുമായി കേന്ദ്രസര്‍ക്കാര്‍. ബാങ്കിംഗ് ക്യാഷ് ട്രാന്‍സാക്ഷന്‍ ടാക്‌സ് എന്ന പേരിലാണ് നികുതി ഈടാക്കുക. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന 2017-2018 വര്‍ഷത്തെ ബജറ്റില്‍ അവതരിപ്പിക്കാനാണ് നീക്കമെന്നാണ് കരുതുന്നത്. ബാങ്കിങ് കാഷ് ട്രാന്‍സാക്ഷന്‍ ടാക്സ് എന്നാണ് നികുതിയുടെ പേര്. 2005ല്‍ അന്നത്തെ ധനമന്ത്രി പി. ചിദംബരമാണ് ഇൗ നികുതി ആദ്യമായി ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് 2009ല്‍ ഇത് പിന്‍വലിക്കുകയായിരുന്നു.
സേവിങസ് അക്കൗണ്ടുകള്‍ ഒഴികെയുള്ള അക്കൗണ്ടുകളില്‍ നിന്ന് 50,000 രൂപയില്‍ കൂടതല്‍ പിന്‍വലിക്കുേമ്പാഴാണ് അന്ന് നികുതി നല്‍കേണ്ടിയിരുന്നത്. 0.1 ശതമാനം നികുതിയാണ് അന്ന് ഇടപാടുകള്‍ക്ക് ചുമത്തിയത്. എന്നാല്‍ നികുതിയിലൂടെ പ്രതീക്ഷിച്ച വരുമാനം ഉണ്ടാക്കാന്‍ സാധിച്ചില്ല. ആദ്യ വര്‍ഷം 220 കോടിയും രണ്ടാം വര്‍ഷം 400 കോടി രൂപയും മാത്രമാണ് നികുതിയിലൂടെ ലഭിച്ചത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ നവംബര്‍ മാസത്തെക്കാള്‍ 43 ശതമാനം വര്‍ധനവാണ് ഡിസംബര്‍ മാസത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ ഉണ്ടായിട്ടുള്ളത്. ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതുവഴി നോട്ട് അച്ചടിയ്ക്കാവശ്യമായ ചെലവ് കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്താനാണ് കള്ളപ്പണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം. ഇതിന് പുറമേ ഒരു വ്യക്തിയ്ക്ക് കൈവശം വയ്ക്കാവുന്ന തുക 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തണമെന്നും അന്വേഷണ സംഘം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നിതകുതി ഏര്‍പ്പെടുത്തുന്നത് വഴി വേണ്ടത്ര വരുമാനം കണ്ടെത്താനോ കള്ളപ്പണം തടയാനോ കഴിയാത്തതിനാല്‍ പിന്നീട് ഈ നീക്കം 2009ല്‍ ഉപേക്ഷിക്കുകയായിരുന്നു.