സഹകരണബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവര്‍ കുടുങ്ങി; ബാങ്കുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി; ബാങ്കുകളിലെ കോടികള്‍ വെറും കടലാസായി മാറുമോ..?

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ കള്ളപ്പണം കണ്ടെത്താന്‍ പരിശോധന തുടങ്ങി. ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാനുള്ള ഉത്തരവ് ഉടന്‍ ഇറങ്ങും. കള്ളപ്പണം സൂക്ഷിക്കുന്ന ബാങ്കുകള്‍ കുടുങ്ങുമെന്നും ഇന്‍കംടാക്സ് അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ അടക്കം പരിശോധന തുടങ്ങി. സഹകരണ ബാങ്കുകളിലെ നോട്ടുകള്‍ മാറിയെടുക്കാന്‍ പൊതുമേഖലാ ബാങ്കുകളെ ആശ്രയിക്കേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 15,287 സഹകരണസംഘങ്ങളാണുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍ 1604 പ്രാഥമിക സഹകരണബാങ്കുകളാണ്. ഏതാണ്ട് 90,000 കോടിരൂപയാണ് കേരളത്തിലെ സഹകരണമേഖലയിലെ മൊത്തം നിക്ഷേപം. ഇതില്‍ ഏതാണ്ട് 80 ശതമാനത്തോളം തുക വായ്പയായി നല്‍കിയിട്ടുണ്ട്.

കേരളത്തിലെ സഹകരണ ബാങ്കുകളില്‍ 30,000 കോടിയിലധികം രൂപയുടെ കള്ളപ്പണമുണ്ടെന്ന് നേരത്തെ ഇന്‍കംടാക്സ് റിപ്പോര്‍ട്ടുകളുണ്ടയിരുന്നു.

കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് അന്ന് നോട്ടീസ് ലഭിച്ചത്. നിക്ഷേപത്തെക്കുറിച്ച് ഒരു മാസത്തിനകം വ്യക്തമായ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദ്ദേശിക്കുന്നു. കേരളത്തിലെ സഹകരണ ബാങ്കുകളുടെ തലപ്പത്ത് പ്രാദേശിക രാഷ്ട്രീയ നേതാക്കളാണ് ഉള്ളത്. പല മുതലാളിമാരില്‍ നിന്നും അനധികൃതമായി പണം വാങ്ങി നിക്ഷേപിച്ച് സഹകരണ ബാങ്കുകളെ ലാഭത്തിലാക്കുന്ന പതിവുണ്ട്. ഇതാണ് പുതിയ നീക്കത്തിലൂടെ പരിശോധിക്കാനുള്ള സാഹചര്യം ആദായ നികുതി വകുപ്പ് ഉണ്ടാക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സഹകരണ ബാങ്കുകളിലെ നിക്ഷേപം കൂടി നിരീക്ഷിക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനായി കേന്ദ്ര ധനവകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശവുമുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ സഹകരണ ബാങ്കുകള്‍ക്ക് മേല്‍ കൂടുതല്‍ പിടിവീഴുമെന്ന കാര്യം ഉറപ്പാണ്. പരിശോധനയുടെ സാഹചര്യത്തില്‍ വന്‍കിട നിക്ഷേപകരെല്ലാം ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനും ഇടയുണ്ട്. ഇതിലൂടെ മാത്രമേ കള്ളപ്പണ നിക്ഷേപം നടത്തിയവര്‍ക്ക് തടി തപ്പാന്‍ കഴിയൂ. ഇത് സഹകരണ പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും.
കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ചില വ്യക്തികള്‍ക്ക് പല അക്കൗണ്ടുകളിലായി ഈ ബാങ്കുകളിലുള്ളത്.

ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരേ സംസ്ഥാനത്തെ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനകളും സുപ്രീംകോടതിയെവരെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഈ വര്‍ഷം ആദ്യം മുതല്‍ എല്ലാ ഇടപാടിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കൊണ്ടുവന്നിരുന്നു. പാവപ്പെട്ടവരും തൊഴിലാളികളും കൂടുതല്‍ ആശ്രയിക്കുന്ന ബാങ്ക് എന്നതിനെക്കാള്‍ തദ്ദേശ കള്ളപ്പണ മാഫിയകളുടെ നിക്ഷേപ കേന്ദ്രങ്ങള്‍ കൂടിയായി അടുത്തിടെ സഹകരണ ബാങ്കുകള്‍ മാറിയിരുന്നു. അവിഹിത സമ്പാദ്യത്തിനും അവിഹിത മാര്‍ഗത്തില്‍ കൂടി ലഭിച്ച പണം നിക്ഷേപിക്കാനും ഉയര്‍ന്ന പലിശ കിട്ടാനുമുള്ള ഉപാധിയായിരുന്നു ചിലര്‍ക്ക് സഹകരണ ബാങ്കുകള്‍.

നേരത്തെ സഹകരണ ബാങ്കുകളിലും മറ്റും പാന്‍കാര്‍ഡ് നിര്‍ബന്ധമല്ലാത്തതുകൊണ്ട് സഹകരണ ബാങ്കുകളായിരുന്നു ഇത്തരക്കാരുടെ പ്രധാന ഇടപാട് കേന്ദ്രങ്ങള്‍. ഇവിടെയുള്ള നിക്ഷേപത്തെ പറ്റി ആദായവകുപ്പിനും വ്യക്തതയില്ലായിരുന്നു. വര്‍ഷം തോറും ഓഡിറ്റ് നടത്തുന്നത് സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള സഹകരണവകുപ്പായതിനാല്‍ ഈ മേഖലയിലുള്ള നിക്ഷേപ വിവരങ്ങള്‍ സംസ്ഥാനത്തിന് പുറത്ത് പോകാറില്ല.

കേരളത്തില്‍ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് ഭൂരിഭാഗം സഹകരണ ബാങ്കുകളും സംഘങ്ങളും. കോണ്‍ഗ്രസിനും ലീഗിനും കേരള കോണ്‍ഗ്രസിനുമെല്ലാം നിയന്ത്രണമുള്ള ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം അതാത് പാര്‍ട്ടി അനുഭാവികളുടേയും സാധാരണക്കാരുടേയും തൊഴിലാളികളുടേയും മറ്റും ഇടപാടുകളാണ് സാധാരണ ഗതിയില്‍ നടക്കുന്നത്. പാവപ്പെട്ടവരും തൊഴിലാളികളും കൂടുതല്‍ ഇടപാടുകാരായതിനാലാണ് നേരത്തെ ഇത്തരം സംഘങ്ങളില്‍ നിന്ന് പാന്‍കാര്‍ഡ് ഒഴിവാക്കിയിരുന്നത്. സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് എന്നതിന്റെ നിര്‍വചനത്തില്‍ പരിപൂര്‍ണമായി വരാത്തതുകൊണ്ടും ചില ഇളവുകള്‍ ലഭിച്ചിരുന്നു.

Top