ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവതലമുറയെ തിരഞ്ഞെടുക്കാന്‍ ഇനി മലയാളി സാന്നിധ്യം

മുംബൈ: മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തില്‍ ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ടി.സി. മാത്യുവിനെ ജൂനിയര്‍ ക്രിക്കറ്റ് ഡെവലപ്പ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടിസ്ഥാനം തന്നെ ജൂനിയര്‍ ക്രിക്കറ്റിലാണെന്നും പുതിയ കളിക്കാരെ കണ്ടെത്തി ഭാവിയിലെ താരങ്ങളായി വാര്‍ത്തെടുക്കുന്നതില്‍ കമ്മിറ്റിക്ക് വലിയ പങ്കുണ്ടെന്നും ടി സി മാത്യൂ പറഞ്ഞു. ദേശീയ അംപയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാന കാലാവധി പൂര്‍ത്തിയായതിനു പിന്നാലെയാണു ജൂനിയര്‍ ക്രിക്കറ്റ് കമ്മിറ്റിയുടെ തലപ്പത്തേക്കു മാത്യുവിനെ നിയോഗിച്ചത്.

Top