ചായ വിറ്റാല്‍ മാസം 12 ലക്ഷം രൂപയൊക്കെ മാസം വരുമാനം ലഭിക്കുമോ? ലഭിക്കുമെന്നാണ് പൂനെയിലെ നവ് നാഥ് എന്നയാള്‍ സ്വന്തം അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുന്നത്. നവ് നാഥിന്റെ യെവ് ലെ ടീ ഹൗസാണ് ജനപ്രിയ ചായ ബ്രാന്‍ഡായിരിക്കുന്നത്. ദിനംപ്രതി നാലായിരം ചായയെങ്കിലും നവ്‌നാഥിന്റെ കടയില്‍ നിന്ന് വിറ്റുപോകുന്നുണ്ട്. യെവ് ലെ ടീ ഹൗസ് പൂനയില്‍ നിലവില്‍ മൂന്ന് സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടോളം ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. തേയില ബ്രാന്‍ഡുകള്‍ നിരവധിയുണ്ടെങ്കിലും മഹാരാഷ്ട്രയില്‍ പ്രത്യേകിച്ചൊരു ബ്രാന്‍ഡില്ലെന്ന തിരിച്ചറിവിലാണ് തന്റേതായ രീതിയില്‍ ഒരു ചായ ബ്രാന്‍ഡ് ഉണ്ടാക്കിയെടുക്കാന്‍ നവ് നാഥ് തീരുമാനിച്ചത്. 2011ലാണ് നവ് നാഥ് ഇത്തരമൊരു ആശയവുമായി മുന്നിട്ടിറങ്ങുന്നത്. ഇതിനായി നാല് വര്‍ഷത്തോളം വിഷയത്തെ കുറിച്ച് സമഗ്രമായി പഠനം നടത്തി. മായമില്ലാതെ ഗുണനിലവാരമുള്ള ചായ ജനങ്ങള്‍ക്ക് നല്‍കുക എന്നതിനാണ് നവ് നാഥ് പ്രാധാന്യം നല്‍കുന്നത്. എന്തായാലും ജനപ്രിയ ബ്രാന്‍ഡായി മാറിയ യെവ്‌ലെയുടെ നൂറോളം ഔട്ട്‌ലെറ്റുകള്‍ മഹാരാഷ്ട്രയില്‍ പല സ്ഥലങ്ങളില്‍ തുറക്കാനുള്ള ആലോചനയിലാണ് നവ് നാഥ്.
ചായക്കട നടത്തിയാല്‍ മാസം എത്ര വരുമാനമുണ്ടാക്കാം? 12 ലക്ഷമെന്ന ഉത്തരം വിശ്വസിക്കാന്‍ പറ്റുന്നില്ലെങ്കില്‍…
Tags: tea seller