കൂത്തുപറമ്പ് സ്വദേശിനിയായ ടീച്ചര്‍ റബര്‍ വെട്ടുകാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ കല്യാണം കഴിച്ചു,കാമുകന്‍ വിവരമറിയുന്നത് മൂന്നാംനാള്‍ ഭര്‍ത്താവും പോലീസും എത്തിയപ്പോള്‍

ഇരിട്ടി :കൂത്തുപറമ്പ് സ്വദേശിനിയായ ടീച്ചര്‍ റബര്‍ വെട്ടുകാരനായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ കല്യാണം കഴിച്ചു.കാമുകന്‍ സത്യം അറിയുന്നത് മൂന്നാംനാള്‍ ഭര്‍ത്താവും പോലീസും എത്തിയപ്പോള്‍ മാത്രം . കൂത്തുപറമ്പ് സ്വദേശിനിയായ ടീച്ചര്‍ നടത്തിയ കല്യാണക്കാളിയുടെ കഥകള്‍ ആരെയും ഞെട്ടിക്കുന്നതാണ്.സിനിമയില്‍ മാത്രം കണ്ടു പരിചയമുള്ള ആള്‍മാറാട്ടത്തിനാണ് കൂത്തുപറമ്പുകാര്‍ സാക്ഷ്യംവഹിച്ചത്. ഭര്‍ത്താവും മക്കളുമുള്ള സ്വകാര്യ സ്കൂള്‍ ടീച്ചറാണ് ഈ ആള്‍മാറാട്ടക്കഥയിലെ വില്ലത്തി. കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചര്‍ കബളിപ്പിച്ചതാകട്ടെ ഭര്‍ത്താവിനെയും കാമുകനെയും പിന്നെ രണ്ടു കുരുന്നു കുട്ടികളെയും.

മംഗളൂരുവിനടുത്ത് ബല്‍ത്തങ്ങാടിയില്‍ സ്വകാര്യ വിദ്യാലയത്തില്‍ പ്രധാനാധ്യാപികയാണ് ഈ യുവതി. ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ബല്‍ത്തങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് യുവതി മംഗളൂരുവില്‍ ഒരു ഗ്രാമത്തിലുണ്ടെന്ന് അറിയുന്നത്. പോലീസ് ഭര്‍ത്താവിനെ കൂട്ടി ഗ്രാമത്തിലെത്തി യുവതിയെ കൈയോടെ പിടികൂടിയതോടെയാണ് കഥകള്‍ പലതും പുറത്താകുന്നത്. ഒരിക്കല്‍ ട്രെയിന്‍ യാത്രയില്‍ യുവതി ഒരാളെ പരിചയപ്പെട്ടു. പരിചയം പ്രണയത്തിലേക്ക് മാറി. താന്‍ അവിവാഹിതയാണെന്നും പേര് രമ്യയെന്നാണുമാണ് കാമുകനോട് പറഞ്ഞിരുന്നത്.teacher-koothupa

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീട്ടുകാര്‍ കല്യാണത്തിനു സമ്മതിക്കില്ലെന്ന്് പറഞ്ഞ് യുവതി കാമുകനൊപ്പം ഒളിച്ചോടി. പിന്നീട് മറ്റൊരു അധ്യാപികയായ രമ്യയുടെ സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തിയാണ് വിവാഹ രജിസ്‌ട്രേഷനും മറ്റുമായി രേഖകള്‍ വ്യാജമായി ഉണ്ടാക്കിയത്. ടാപ്പിംഗ് തൊഴിലാളിയാണ് ഭര്‍ത്താവ്. ഒന്‍പത്, നാല് ക്ലാസുകളില്‍ പഠിക്കുന്ന രണ്ടു മക്കളുമുള്ള യുവതി അവിവാഹിതയാണെന്ന് തെറ്റിധരിപ്പിച്ചാണ് യുവാവിനെ വിവാഹം ചെയ്തതെന്ന് ബന്ധുക്കള്‍ രാഷ്ടദീപികയോട് പറഞ്ഞു. നാട്ടുകാര്‍ക്കൊപ്പം ഭര്‍ത്താവ് എത്തിയപ്പോള്‍ ഇവരെ അറിയില്ലെന്നും തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കുകയാണെന്നുമാണ് യുവതി പറഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ അവിടെ കോടതിയില്‍ ഹാജരാക്കും. മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാജപേരില്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്നതാണ് പറയുന്നത്. അഭിഭാഷകന്‍ മുഖേന മുദ്രപത്രത്തില്‍ ബന്ധം വേര്‍പിരിഞ്ഞതായി എഴുതി ഒപ്പുവച്ചാണ് യുവതിയെ പോകാന്‍ അനുവദിച്ചത്. ഇതൊന്നുമറിയാത്ത കാമുകന്‍ കബളിപ്പിക്കപ്പെട്ട ദുഖത്തിലാണെന്നാണ് അവസാന വാര്‍ത്ത.

Top