അത്യാധുനീക സംവിധാനങ്ങളോടെ ചാരായം വാറ്റ്; അധ്യാപികയും സഹായിയും പിടിയില്‍

ഹരിപ്പാട്: ചാരായം വാറ്റി വില്‍പ്പന നടത്തിയ കേസില്‍ സര്‍ക്കാര്‍ സ്‌ക്ൂള്‍ അധ്യാപികയും സഹായിയും അറസ്റ്റിലായി. ചിങ്ങോലി കിഴക്ക് കവിതാ ഭവനം(അരീക്കത്തറ) രജീഷ്‌കുമാര്‍(39), കായംകുളം ഗവ.എല്‍.പി സ്‌കൂള്‍ അദ്ധ്യാപിക മാധവത്തില്‍ അനിത(41) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ചിങ്ങോലിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 500 ലിറ്റര്‍ കോടയും 22 ലിറ്റര്‍ വാറ്റുചാരായവും പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ: കെ.ആര്‍.ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് രജീഷ്‌കുമാര്‍ പിടിയിലായത്. ഇന്നലെ രാവിലെ ഒന്‍പതരയോടെ ബുള്ളറ്റില്‍ കന്നാസിലാക്കി ബിഗ്‌ഷോപ്പറില്‍ ഒളിപ്പിച്ച 10 ലിറ്റര്‍ ചാരായവുമായാണ് ഇയാള്‍ പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അനിതയുടെ വീട്ടില്‍ പരിശോധന നടത്തിയത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവിടെ നിന്നും 35 ലിറ്ററിന്റെ കന്നാസില്‍ സൂക്ഷിച്ചിരുന്ന 12 ലിറ്റര്‍ ചാരായവും വലിയ ബക്കറ്റുകളിലും കന്നാസിലുമായി സൂക്ഷിച്ചിരുന്ന 500 ലിറ്റര്‍ കോടയും പിടികൂടി. ഇല്ലിച്ചട്ടി, കലം, ചരുവം, ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തു. വീടിന്റെ മുകളിലത്തെ നിലയില്‍ ഒരുവശം ടാര്‍പ്പോളിന്‍ വച്ച് മറച്ചാണ് ഭാഗത്താണ് വാറ്റ് നടത്തിയിരുന്നത്.

ശീതീകരണത്തിന് ഉപയോഗിക്കുന്ന നൂതന സംവിധാനമുള്‍പ്പെടെ ഇവിടെ സജ്ജീകരിച്ചിരുന്നു. അനിതയുടെ ഭര്‍ത്താവ് സൈനികനാണ്.
പിടിയിലായ രജീഷ്‌കുമാര്‍ കുടുംബസുഹൃത്താണ്. ഇയാള്‍ അബ്കാരി കേസുള്‍പ്പെടെ നിരവധിക്കേസില്‍ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ ടി.പ്രിയലാല്‍, എം.ബാബു, സിഇഒമാരായ എം.റനി, അനിലാല്‍, ജിയേഷ്, പ്രീത എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Top