സ്വന്തം ലേഖകൻ
ലണ്ടൻ: സ്വന്തം വിദ്യാർഥിനിയായ പതിനെട്ടുകാരിയുമായി അവിഹിത ലൈംഗിക വേഴ്ച നടത്തിയ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വവർഗ പ്രണയം തലയ്ക്കു പിടിച്ച അധ്യാപിക പെൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ തഴുകുകയും, സ്ഥിരമായി ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്തു. എട്ടു മാസം നീണ്ടു നിന്ന ബന്ധത്തിനിടെ നിരവധി തവണ അധ്യാപിക പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതായും പരാതിയിൽ പറയുന്നു. മിഡിൽ സ്‌കൂൾ അധ്യാപികയും ലണ്ടനിലെ ലെവിഷാം സ്വദേശിയുമായ അവീഷാ അഹ്‌സാനെ(32)യാണ് കഴിഞ്ഞ ദിവസം ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നർ ലണ്ടൻ കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.
2015 ഒക്ടോബറിനും 2016 ജൂണിനും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ക്ലാസിലെ അധ്യാപികയായിരുന്നു അവീഷാ. ഇവർ പെൺകുട്ടിയുമായി നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതേ തുടർന്നാണ് ഇവർക്കെതിരെ കോടതി നടപടിയെടുത്തത്. ക്ലാസിലെത്തിയിരുന്ന പെൺകുട്ടിയോടു ഇവർ സ്ഥിരമായി ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുകയും, ലൈംഗിക ചേഷ്ടകൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനൊന്നും പെൺകുട്ടി വഴങ്ങാതെ വന്നതോടെ ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നു അധ്യാപിക പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പെൺകുട്ടി ലൈംഗികതയ്ക്കു സമ്മതിച്ചത്.
ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ പെൺകുട്ടിയ്ക്കു അധ്യാപിക നിരന്തരം അയച്ചിരുന്നതായി പരാതിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.