അന്യമതസ്ഥനെ വിവാഹം കഴിച്ച അധ്യാപികയ്ക്ക് ഇനി ജോലിയില്ലെന്ന് മാനേജ്‌മെന്റ്; പ്രണയിച്ച് വിവാഹം കഴിച്ച ടിച്ചര്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ വഴിതെറ്റും !

പാലക്കാട്: മിശ്രവിവാഹം നടത്തി സൈബര്‍ ലോകത്ത് കൈയ്യടിനേടിയ പെണ്‍കുട്ടിയ്ക്ക് ഇനി ജോലിയില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്. കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ പാലക്കാട് വാണിയംകുളം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച് വിവാഹിതരായ മുഹമ്മദ് ഹാരിസിന്റേയും ശരണ്യയുടേയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു.

അന്യ മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്തതിന്റെ പേരില്‍ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടിരിക്കുകയാണ് ശരണ്യക്ക് ഇപ്പോള്‍. തൃശ്ശൂര്‍ ചെറുതുരുത്തി അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍പി വിഭാഗം അദ്ധ്യാപികയായിരുന്നു ശരണ്യ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ട്ടിഫിക്കറ്റുകളും ബാക്കി നല്‍കാനുള്ള കുടിശികയും അങ്ങോട്ട് അയച്ച് തരാമെന്നുമാണ് അധികൃതര്‍ ശരണ്യയെ അറിയിച്ചത്. അത് നേരില്‍ വാങ്ങിക്കാനായി സ്‌കൂളിലേക്കു വന്നോട്ടെ എന്ന് ചോദിച്ചപ്പോള്‍ ‘വേണ്ട വേണ്ട അങ്ങോട്ട് അയച്ച് തന്നോളാം’ എന്നായിരുന്നു മറുപടിയെന്നും മുഹമ്മദ് ഹാരിസ് പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ സ്‌കൂളിലെ അദ്ധ്യാപികയായിരുന്നു ശരണ്യ. എംഎ ബിഎഡ് വിദ്യാഭ്യാസയോഗ്യതകളോടെയാണ് ശരണ്യ ഇവിടെ ജോലിക്കെത്തിയത്. ഹാരിസുമായി ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു ശരണ്യ. രണ്ട് വീട്ടുകാരും വിവാഹം എതിര്‍ത്തതോടെ പാര്‍ട്ടി ഓഫീസില്‍ വച്ച് വിവാഹം നടത്തി. ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റിയിലെ കല്ലിപ്പാടം നോര്‍ത്ത് എന്ന സ്ഥലത്താണ് ശരണ്യയുടെ വീട്. പാലക്കാട് വാണിയംകുളം സ്വദേശിയാണ് മുഹമ്മദ് ഹാരിസ്.

മിശ്രവിവാഹമായതിനാല്‍ രണ്ട് വീട്ടുകാരും ഇനിയും മുഹമ്മദ് ഹാരിസിനേയും ശരണ്യയേയും അംഗീകരിച്ചിട്ടില്ല. ഹാരിസിന്റെ ഒരു സുഹൃത്തിന്റെ തറവാട് വീടിന് അടുത്തുള്ള വീട് അവര്‍ തന്നെ ഇപ്പോള്‍ താമസിക്കാനായി നല്‍കിയിരിക്കുകയാണ്. കുറച്ച് കാലം പ്രവാസ ജീവിതം നയിച്ച ഹാരിസ് ഇപ്പോള്‍ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ്.

‘ശരണ്യ ഇനി മുതല്‍ കുട്ടികളെ പഠിപ്പിക്കാന്‍ വരണ്ട എന്ന് അറിയിച്ചപ്പോള്‍ വലിയ സങ്കടമാണു തോന്നിയത്. കാരണം മറ്റൊന്നുമല്ല, അന്യ മതത്തില്‍ പെട്ടയാളെ വിവാഹം ചെയ്തയാള്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ വഴിതെറ്റും എന്ന മുട്ടാപ്പോക്ക് ന്യായമാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

സ്‌കൂളിലേക്ക് നാളെ മുതല്‍ ജോലിക്ക് വരണ്ട എന്ന് അറിയിച്ചിരിക്കുന്നു. കാരണം രണ്ടാണ്. ഒന്ന് പ്രേമ വിവാഹം രണ്ട് മതം മാറിയ കല്യാണം. കുട്ടികള്‍ വഴി തെറ്റും. ഇതാണു സ്‌കൂള്‍ അധികൃതരുടെ വാദം.

Top