അധ്യാപിക ക്ലാസ്സ് മുറിയില്‍ വസ്ത്രം അഴിച്ചു!ഇങ്ങനെ ലൈവായി ബയോളജി പഠിപ്പിക്കാം ..

ആംസ്റ്റര്‍ഡാം:ബയോളജി പഠിപ്പിക്കാന്‍ ലൈവായി ക്ളാസ്റൂമില്‍ വസ്ത്രം ഉരിഞ്ഞ അധ്യാപകയുടെ വീഡിയോ വൈറലാവുന്നു. നെതര്‍ലാന്റ്‌സിലെ ഗ്രോണി ഹാര്‍ട്ട്‌സ് സ്‌കൂളിലാണ് ഈ പുതിയ പ്രാക്റ്റിക്കള്‍ പഠനോപധി നടപ്പിലാക്കിയത്. മനുഷ്യശരീരത്തെക്കുറിച്ചുള്ള പാഠഭാഗം കുട്ടികള്‍ക്ക് ലൈവാക്കി കാണിച്ചുകൊടുക്കാന്‍ അധ്യാപിക ക്ലാസ്സ് മുറിയില്‍ വസ്ത്രം അഴിച്ചു. അധ്യാപിക ഡെബ്ബി ഹീര്‍കെന്‍സാണ് മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം പ്രാക്ടിക്കലായി തന്നെ പഠിപ്പിയ്ക്കുന്നിതിനാണ് പുതിയ പഠനമാര്‍ഗം തേടിയത്. പൂര്‍ണമായും നഗ്‌നയാകാതെ മനുഷ്യശരീരത്തിന്റെ ആന്തരികാവസ്ഥ ചിത്രീകരിയ്ക്കുന്ന സൂട്ട് ധരിച്ചാണ് അധ്യാപിക പാഠഭാഗം വിവരിച്ചത്. വസ്ത്രത്തിനുപകരം ആന്തരികാവയവങ്ങള്‍ ചിത്രീകരിയ്ക്കുന്ന സൂട്ടും അസ്ഥികള്‍ ചിത്രീകരിയ്ക്കുന്ന മറ്റൊരു സൂട്ടുമാണ് അധ്യാപിക ധരിച്ചത്.കുട്ടികളെ പഠിപ്പിയ്ക്കാന്‍ രസകരവും ലളിതവുമായ വഴി തേടിയ അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു. പുതിയ പഠന രീതി കുട്ടികള്‍ക്ക് പുതിയ അനുഭവമായി. എന്തായാലും, വീഡിയോ വൈറലായി.. 45 ലക്ഷത്തോളം പേര്‍ ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു.

Top