അധ്യാപകനും വിദ്യാര്‍ത്ഥിനിയും കൂടിയുള്ള അശ്ലീല വീഡിയോ പുറത്ത് വിട്ടത് സഹപാഠി

അദ്ധ്യാപകരും വിദ്ധ്യാര്‍ഥികളും തമ്മിലുള്ള ബന്ധം വളരെ പവിത്രമായി കണ്ടിരുന്ന ഒരു സംസ്കാരമായിരുന്നു ഭാരതത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇക്കാലത്ത് പുറത്ത് വരുന്ന ഓരോ വാര്‍ത്തകളും അതിനെയെല്ലാം പൊളിച്ചെഴുതുന്നവയാണ്.

അത്തരം ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബിഹാറില്‍ നടന്നത്. ബിഹാറിലെ റോഹ്താസ് ജില്ലയിലെ ടെല്‍കപ്പിലാണ് സംഭവം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനോജ് യാദവ് എന്ന അധ്യാപകനാണ് വിദ്യാര്‍ത്ഥിനികളുമായുളള സ്വകാര്യ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നത്. എന്നാല്‍ മനോജ് തന്‍റെ മൊബൈല്‍ ഫോണ്‍ ക്ലാസ്സ് മുറിയില്‍ വച്ച് മറന്ന് പോവുകയും ഇത് ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടുകയും ചെയ്തു.

ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കിട്ടിയ വിദ്യാര്‍ത്ഥി രാത്രി തന്നെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ആ ദൃശ്യങ്ങള്‍ അതില്‍ പോസ്റ്റ് ചെയ്തു. അതിന് ശേഷം ഗ്രൂപ്പ് ഡിലീറ്റ് ചെയ്‌തു. എങ്കിലും ദൃശ്യങ്ങള്‍ പെട്ടന്ന് വൈറല്‍ ആയി മാറുകയായിരുന്നു.

നാല് കുട്ടികളുടെ പിതാവാണ് മനോജ് യാദവ്. സ്‌കൂള്‍ അധ്യാപകനായ ഇയാള്‍ ഒരു സ്വകാര്യ കോച്ചിങ് സെന്റര്‍ കൂടി നടത്തുന്നുണ്ടായിരുന്നു. അവിടത്തെ വിദ്യാര്‍ത്ഥിനികളെയാണ് ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നത്. ഈ വീഡിയോകള്‍ ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടികളെ ബ്ലാക്ക് മെയിലും ചെയ്തിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍.

Top