സ്വന്തം ലേഖകൻ
ന്യൂഡൽഹി: അറുനൂറോളം പെൺകുട്ടികളെ പീഡിപ്പിച്ച സുനിൽ റസ്‌തോഗി എന്ന തയ്യൽക്കാരൻ കഴിഞ്ഞ ആഴ്ച അറസ്റ്റിലാകുമ്പോൾ ലോകത്തിന് അതൊരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു. എന്നാൽ സുനിലിന്റെ ഭാര്യയ്ക്കും സഹോദരിക്കും അയാളെ അറിയുന്നവർക്കും അതൊരു വാർത്തയേ അല്ലായിരുന്നു. കൊച്ചു പെൺകുട്ടികളോട് സുനിലിനുള്ള ലൈംഗികാഭിനിവേശം അവർക്കെല്ലാം നേരത്തെ അറിയുന്ന കാര്യമായിരുന്നു. വിവാഹം കഴിച്ച നാൾ മുതൽ സുനിലിന് കുട്ടികളോടുള്ള ലൈംഗികാഭിനിവേശം തനിക്ക് അറിയാവുന്ന കാര്യമാമെന്ന് സുനിലിന്റെ 32കാരിയായ ഭാര്യ പറയുന്നു. 16 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് അഞ്ച് മക്കളുണ്ട്. വിവാഹം കഴിക്കുന്ന കാലത്ത് സുനിൽ മികച്ച തയ്യൽക്കാരനായിരുന്നു. കൃത്യമായി ജോലി ചെയ്താൽ നന്നായി സമ്പദാദിക്കാൻ സാധിക്കും എന്നാൽ ഇയാളുടെ ലൈംഗിക വൈകൃതമാണ് തങ്ങളുടെ ജീവിതം തകർത്തതെന്നും ഭാര്യ കൂട്ടിച്ചേർത്തു.
സുനിലിന്റെ ലൈംഗിക വൈകൃതത്തിന് ഒരു മാറ്റമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം ഡൽഹി എൻ.സി.ആറിൽ നിന്നും ഉത്തർപ്രദേശിലെ ബിലാസ്പൂരിലേക്ക് 2015ൽ താമസം മാറിയത്. ബിലാസ്പൂരിൽ ഒരു വാടക വീട്ടിലേക്കാണ് കുടുംബം മാറിയത്. എന്നാൽ വിചിത്രവും കുറ്റകരവുമായ ലൈംഗിക അഭിരുചി മാറ്റാൻ ഇയാൾക്ക് സാധിച്ചിരുന്നില്ല. ബിലാസ്പൂരിലെ പുതിയ സ്ഥലത്ത് ഇയാൾക്ക് ഏറെ തയ്യൽ ജോലികൾ ലഭിച്ചിരുന്നു.
അങ്ങനെ പുതിയ ജീവിതം കരുപിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ കുടുംബം ഇരിക്കവെയാണ് ജനുവരി 14 സുനിൽ അറസ്റ്റിലായത്. ബിലാസ്പൂരിലേക്ക് താമസം മാറിയതിന് ശേഷം കുട്ടികളെ പീഡിപ്പിക്കുന്നതിന് വേണ്ടി മാത്രം സുനിൽ ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നതായി പോലീസ് എത്തിയപ്പോൾ മാത്രമാണ് ഇയാളുടെ കുടുംബാംഗങ്ങൾ അറിഞ്ഞത്. സുനിൽ തന്റെ ഏറ്റവും പുതിയ ഇരയെ വലയിലാക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതമാണ് പോലീസ് എത്തിയത്.
വിചിത്രമായ അന്ധവിശ്വാസങ്ങൾക്കും അടിമയായിരുന്നു സുനിൽ. ചുവപ്പ് സ്വെറ്റർ ധരിച്ചാണ് ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നത്. ഇത് ഭാഗ്യം കൊണ്ടുവരുമെന്നാണ് ഇയാളുടെ വിശ്വാസം. പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോയപ്പോഴും ഇയാൾ ചുവപ്പ് സ്വെറ്ററാണ് ധരിച്ചിരുന്നത്. പലപ്പോഴും കുടുംബം വിട്ടു പോയിരുന്ന സുനിൽ ദിവസങ്ങൾക്ക് ശേഷമാണ് മടങ്ങി എത്തിയിരുന്നത്. ഇയാളുടെ മാനസികവൈകൃതത്തെക്കുറിച്ച് സഹോദരിക്കും അറിവുണ്ടായിരുന്നു.
വീട്ടിലുള്ളപ്പോൾ സാവധാൻ ഇന്ത്യ, ക്രൈം പട്രോൾ തുടങ്ങിയ ക്രൈം അധിഷ്ടിത ടി.വി പരിപാടികളാണ് സുനിൽ കണ്ടിരുന്നതെന്ന് ഭാര്യ പറഞ്ഞു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ഇത്തരം പരിപാടികളിൽ പ്രതികൾ കുറ്റകൃത്യത്തിന് ശേഷം രക്ഷപെട്ടത് എങ്ങനെയെന്നാണ് സുനിൽ നിരീക്ഷിച്ചിരുന്നത്. കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു സുനിൽ ജയിലിലായതോടെ ഇയാളുടെ മൂത്ത മകൾ മാസം 700 രൂപയ്ക്ക് വീട്ടുജോലിക്ക് പോയിത്തുടങ്ങി. മൂത്തമകനും ചെറിയ ജോലിക്ക് പോയിത്തുടങ്ങി.
പതിമൂന്ന് വർഷത്തിനിടെ അറുനൂറോളം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് സുനിലിന്റെ തന്നെ വെളിപ്പെടുത്തൽ. അച്ഛന്റെ പരിചയക്കാരനെന്ന് പറഞ്ഞാണ് ഇയാൾ കുട്ടികളെ കൂടെ കൂട്ടിയിരുന്നത്. തന്റെ വലയിൽ വീഴുന്ന കുട്ടികളുമായി ആളൊഴിഞ്ഞ കെട്ടിടങ്ങളിലും മറ്റ് എത്തിയാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. ഇയാളുടെ ലൈംഗിക വൈകൃതം നാട്ടുകാർക്കും ബന്ധുക്കൾക്കും പരസ്യമായ രഹസ്യമാണ്. എന്നാൽ ഇരകൾ പരാതി നൽകാൻ തയ്യാറാകാതിരുന്നതാണ് വർഷങ്ങളോളം ഇയാൾക്ക് തന്റെ ലീലാവിലാസം തുടരാൻ മറയായത്.