തേക്ക് വിവാദം:ജയരാജനെ കെണിയിലിട്ടത് വനം വകുപ്പിലെ ഉന്നതരുടെ ഗൂഢാലോചന

ep-jayarajan-on-strike

കണ്ണൂര്‍: ബന്ധുത്വ വിവാദത്തുടര്‍ന്ന് രാജി വെച്ച ജയരാജനെ വീണ്ടും വിവാദത്തിലാക്കിയ തേക്കില്‍ കുടുക്കിയത് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ . പിന്നില്‍ വനം വകുപ്പിലെ ഉന്നതരുടെ ഗൂഢാലോചനയാണെന്ന് സി.പി.എം നേതൃത്വവും കരുതുന്നത്. വ്യവസായമന്ത്റിയായിരിക്കെ നിയമന വിവാദത്തില്‍ കുരുങ്ങിയ ഇ.പി. ജയരാജനെ വീണ്ടും കുരുക്കിലാക്കുന്ന ഈ നീക്കത്തിന് ഘടകകക്ഷി നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടായിരുന്നുവെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
ഇരിണാവ് ചുഴലി ഭഗവതി ക്ഷേത്ര സേവാസമിതി ഭാരവാഹികള്‍ ക്ഷേത്രം പുനരുദ്ധാരണ പ്രവൃത്തികള്‍ക്കായി ജൂലായ് 31നാണ് 1025 ക്യുബിക് മീറ്റര്‍ തേക്ക് തടി സൗജന്യമായി ആവശ്യപ്പെട്ട് വനം മന്ത്രിക്കുള്ള കത്ത് ഇ.പി. ജയരാജനെ ഏല്പിച്ചത്. പൊതുആവശ്യത്തിനാണെങ്കിലും സൗജന്യമായി മരം നല്‍കുന്ന കീഴ്&സ്വ്ഞ്;വഴക്കം വനം വകുപ്പിനില്ല. അപേക്ഷ കിട്ടിയ ഉടന്‍ തന്നെ നിരസിക്കേണ്ടതിനു പകരം വനം മന്ത്രി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കും അതു പിന്നീട് കണ്ണൂര്‍ ഡി.എഫ്.ഒ യ്ക്കും കണ്ണവം റേഞ്ച് ഓഫീസര്‍ക്കും കൈമാറിയതിനു പിന്നില്‍ വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നതായാണ് സി.പി.എം നേതൃത്വം കാണുന്നത്. ക്ഷേത്രം ഭാരവാഹികള്‍ നാട്ടിലെ മന്ത്റി എന്ന നിലയില്‍ ഏല്പിച്ച കത്ത് വനം മന്ത്രിക്ക് കൈമാറുകയല്ലാതെ മറ്റു ശുപാര്‍ശയ്ക്കൊന്നും മുതിര്‍ന്നിട്ടില്ല. ഈ കത്ത് രണ്ടു മാസത്തിനു ശേഷം പുറത്ത് കൊണ്ടുവന്നതിന് പിന്നില്‍ വ്യക്തിഹത്യ തന്നെയാണ് ലക്ഷ്യമിട്ടതെന്ന് നേതൃത്വം വിലയിരുത്തുന്നു.

മന്ത്രിസ്ഥാനം രാജിവച്ച ഇ.പിയെ വേട്ടയാടാന്‍ ബോധപൂര്‍വം ചിലര്‍ ഇടപെട്ടിട്ടുണ്ടെന്നും നേതൃത്വം സംശയിക്കുന്നുണ്ട്. അപേക്ഷ ലഭിച്ച ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കണ്ണൂര്‍ ഡി.എഫ്.ഒ യോട് ചുഴലി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവൃത്തി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ട അളവിലുള്ള തേക്ക് തടി കണ്ണൂരിലെ റിസര്‍വ് വനത്തില്‍ ലഭ്യമല്ലെന്ന് അറിയാമായിരുന്നിട്ടും ഇങ്ങനെ ഒരു പരിശോധന എന്തിനായിരുന്നുവെന്ന സംശയമാണ് നേതാക്കളില്‍ പലര്‍ക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top