ഓസ്‌ട്രേലിയയിലെ മലയാളി യുവതിയുടെ മരണം ആത്മഹത്യയെന്ന് സൂചന; മോനിഷയും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യം സുഖകരമായിരുന്നില്ലെന് ബന്ധുക്കള്‍

കോട്ടയം: ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മരണം ആത്മഹത്യയാണെന്ന് സൂചന. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ മോനിഷയുടെ പോസ്റ്റ്മോര്‍ട്ടം നടപികള്‍ പൂര്‍ത്തിയായതോടെയാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അതേസമയം മോനിഷ വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്ന സംശയവും ബന്ധുക്കളില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. മെല്‍ബണിന്‍ മെയില്‍നഴ്സായ ഭര്‍ത്താവ് അരുണിനെ സംശയിക്കുന്നവരും കുറവല്ല. അടുത്തകാലത്ത് അരുണുമായി മോനിഷ നല്ലനിലയിലല്ല ബന്ധത്തിലായിരുന്നില്ലെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദാമ്പത്യപ്രശ്നങ്ങള്‍ കാരണം മോനിഷ അരുണുമായി ഇതിനെ ചൊല്ലി നിരവധി തവണ വഴക്കിട്ടിരുന്നതായും സൂചന ഉണ്ട്. 10 വര്‍ഷം മുന്‍പ് പിതാവ് മരിച്ചുവെങ്കിലും ഈ ബുദ്ധിമുട്ടുകളൊന്നും അറിയിക്കാതെ അദ്ധ്യാപികയായ അമ്മ മകളെ പൊന്നു പോലെ വളര്‍ത്തി പഠിപ്പിച്ചു ജോലി ലഭിച്ചു. കുറച്ചുകാലം ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്ത ശേഷമാണ് അരുണുമായുള്ള വിവാഹാലോചന വന്നത്. രണ്ട് വീട്ടുകാരും പറഞ്ഞുറപ്പിച്ച് വിവാഹം ചെയ്യുകയും ചെയ്തു.

വിവാഹത്തിന്റെ ആദ്യ നാളുകളില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നു. മോനിഷയും മെല്‍ബണില്‍ എത്തിയതിന് ശേഷമാണ് ഇവര്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുത്തത്. ഭര്‍ത്താവുമായുള്ള അസ്വാരസ്യങ്ങളെ കുറിച്ച് വീട്ടില്‍ വിളിച്ചപ്പോള്‍ മോനിഷ പറഞ്ഞിരുന്നു എന്നാണ് അറിയുന്നത്. വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായെങ്കിലും ഇവര്‍ക്ക് കുട്ടികളില്ലായിരുന്നു. ഇതില്‍ മോനിഷ ദുഃഖിതയായിരുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ട് ഇവരുടെ ദാമ്പത്യജീവിതം ശുഭകരമായിരുന്നില്ലെന്നാണ് അറിയുന്നത്.

പൊന്‍കുന്നത്തെ ചെറുകാട്ട് വീട്ടില്‍ മോനിഷയുടെ മരണവിവരം എത്തുന്നത് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയെത്തിയാതെണെങ്കിലും മാതാവിനെ ഇതുവരെ മരണവിവരം അറിയിച്ചിട്ടില്ല. മോനിഷയക്ക് എന്തോ ഗുരുതര അപകടം സംഭവിച്ചു എന്നുമാത്രമാണ് അറിയിച്ചിരിക്കുന്നത്. മോനിഷയുടെ ബന്ധുക്കള്‍ ആരും തന്നെ മെല്‍ബണില്‍ ഇല്ലാത്തതും കാര്യങ്ങള്‍ അറിയുന്നതിനും മറ്റും തടസമാകുന്നുണ്ട്.
രണ്ട് വര്‍ഷം മുന്‍പാണ് പാല മുരിക്കുംപുഴ സ്വദേശി അരുണുമായി മോനിഷയുടെ വിവാഹം നടന്നത്, കുട്ടികള്‍ ഇല്ല. ആറ് മാസം മുന്‍പാണ് നാട്ടിലെത്തി മടങ്ങിയത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സേഫ്വെയര്‍ എഞ്ചിനിയറായി ജോലിനോക്കിവരുന്നതിനിടെയായിരുന്നു വിവാഹം.പിന്നിട് അരുണിനോടൊപ്പം ഓസ്ട്രേലിയയ്ക്ക് പോകുകയായിരുന്നു.

Top