![](https://dailyindianherald.com/wp-content/uploads/2016/05/ROBO.png)
കമ്യൂണിസ്റ്റ് ചൈനയില്‍ ആപ്പിളിന്റെയും സാംസങ്ങിന്റെയും ഫാക്ടറികള്‍ 60,000 ജീവനക്കാരെ പിരിച്ചുവിട്ട് റോബോട്ടുകളെ ആ സ്ഥാനത്ത് നിയോഗിച്ചു!
ലോകത്തേറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ പിരിച്ചുവിടാന്‍ തയ്യാറായത്. സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണത്തില്‍ മനുഷ്യരെക്കാള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ നിയോഗിക്കാനാണ് ആപ്പിളിന്റെയും സാംസങ്ങിന്റെയും നിര്‍മ്മാണ കമ്പനിയായ ഫോക്സ്കോണ്‍ തീരുമാനിച്ചത്.
110,000 ജീവനക്കാരുണ്ടായിരുന്ന ഫോക്സ്കോണ്‍ തൊഴിലാളികളുടെ എണ്ണം 50,000 ആയാണ് വെട്ടിക്കുറച്ചത്. ചൈനയിലെ സാമ്പത്തിക പ്രതിസന്ധിയും ഇലക്ട്രോണിക് രംഗത്തുണ്ടായ മാന്ദ്യവുമാണ് ചെലവുകുറയ്ക്കുന്നതിലേക്ക് കമ്പനിയെ പ്രേരിപ്പിച്ചത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ കുന്‍ഷാനില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍നിന്ന് 60,000 തൊഴിലാളികളെ പിരിച്ചുവിട്ട കാര്യം കുന്ഷാനിലെ പബ്ലിസിറ്റി വിഭാഗം തലവന്‍ സു യൂലിയനാണ് അറിയിച്ചത്.
റോബോട്ടുകളെ ഉപയോഗിക്കുന്നത് ചെലവുകുറയ്ക്കാന്‍ വളരെയേറെ സഹായകരമാണെന്ന് ഇക്കാര്യം അറിയിച്ചുകൊണ്ട് സു യൂലിയന്‍ പറഞ്ഞു. കൂടുതല്‍ കമ്പനികള്‍ ഇതേ മാര്‍ഗം പിന്തുടരുമെന്നാണ് കണക്കുകൂട്ടുന്നതെന്നും അ