യുഎസ് വനിതക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ ഭര്‍ത്താവിനയച്ചു കൊടുത്തു;കൊല്‍ക്കത്തയില്‍ എഞ്ചിനിയര്‍ അറസ്റ്റില്‍.

കൊല്‍ക്കത്ത: സ്വകാര്യ ചിത്രങ്ങള്‍ കാട്ടി യു.എസ് വനിതയെ ഭീഷണിപ്പെടുത്തിയ ടെക്കി അറസ്റ്റില്‍. പ്രമുഖ ഐ.ടി കമ്പനിയില്‍ എഞ്ചിനീയറായ അവിനാഷ് ഗുപ്തയാണ് അറസ്റ്റിലായത്. യുവതി തനിക്കൊപ്പം എടുത്ത സ്വകാര്യ ചിത്രങ്ങള്‍ അവരുടെ ഭര്‍ത്താവിന് അയച്ചു കൊടുത്താണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ കൊല്‍ക്കത്ത സന്ദര്‍ശിച്ചപ്പോഴാണ് യു.എസ് യുവതി അവിനാഷുമായി സൗഹൃദത്തിലായത്. തുടര്‍ന്ന് ഇയാളുമായി യുവതി ഏതാനും ചിത്രങ്ങള്‍ എടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ യു.എസിലേക്ക് മടങ്ങിയ യുവതിയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇയാള്‍ തന്റെ കൈവശമുള്ള ചിത്രങ്ങള്‍ യുവതിയുടെ ഭര്‍ത്താവിന് ഇമെയില്‍ ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ.ടി ആക്റ്റ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

Top