കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം രണ്ടുമാസം മുമ്പേ പുറത്തറിഞ്ഞെങ്കിലും പെണ്‍കുട്ടി പ്രസവിച്ചതോടെ പിടിവീഴുമെന്ന സംശയിച്ച ഫാദര്‍ റോബിന്‍ ഒരാഴ്ച്ചമുമ്പേ ഇടവകയില്‍ നിന്നും മുങ്ങിയിരുന്നു. ധ്യാനത്തിനെന്ന പേരിലാണ് ഈ വൈദികന്‍ മാറി നിന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആരോചതിച്ചെന്നും ആരെന്നുമുള്ള വിശ്വാസികളുടെ അന്വേഷണം ഒരിക്കലും ഈ വൈദികനിലേക്ക് എത്തിയിരുന്നില്ല. പക്ഷെ സഭയിലെ ഉന്നതര്‍ക്കും ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാമായിരുന്നു. കഴിഞ്ഞ ദിവസം സിംഗപ്പൂരിലേയ്ക്ക് മുങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്ക് പോകുംവഴി ചാലക്കുടിയില്‍ വച്ചാണ് വൈദീകന്‍ പിടിയിലാകുന്നത്. ഇയാളെ സിംഗര്‍പ്പൂര്‍ വഴി ലണ്ടനിലേക്ക് രക്ഷപ്പെടാനുള്ള അവസരമൊരുക്കുക്കിയതും സഭാ നേതൃത്വം നേരിട്ടായിരുന്നു.
ആദ്യം സ്വന്തം പിതാവാണ് തന്നെ ചതിച്ചതെന്ന് വിദ്യാര്‍ത്ഥിനി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രദേശത്തെ എല്ലാ പ്രശ്നങ്ങളിലും ഇടപെടാറുള്ള പള്ളി വികാരി ഈ സംഭവം അറിയാത്ത പോലെയാണ് നടിച്ചത്. പെണ്‍കുട്ടിയെ ആരോ പറയിച്ചതു പോലെയാണ് സ്വന്തം പിതാവാണ് ഇതിന് ഉത്തരവാദിയെന്ന് പറഞ്ഞത്. പ്രശ്നത്തിന്റെ ഗൗരവമൊന്നും അവള്‍ ഉള്‍ക്കൊണ്ടിരുന്നുമില്ല. ചൈല്‍ഡ് ലൈന്‍ പൊലീസിനെ വിവരമറിയിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞു മറിയുകയായിരുന്നു. പൊലീസിന്റെ ചോദ്യത്തിന് യഥാര്‍ത്ഥ ഉത്തരവാദി നീണ്ടുനോക്കി പള്ളിയിലെ ഫാ റോബിന്‍ വടക്കുംഞ്ചേരിയാണ് തന്നെ ചതിച്ചതെന്ന് അവള്‍ മൊഴി നല്‍കി. വിവരമറിഞ്ഞ് ഈ മേഖലയിലെ ജനങ്ങള്‍ ജാതി മത ഭേദമെന്യേ ഇത് സത്യമാകരുതേയെന്നാഗ്രഹിച്ചു.
കൊട്ടിയൂര്‍ പ്രദേശത്തിന്റെ സര്‍വ്വപ്രശ്നങ്ങളിലും ജനങ്ങളോടൊപ്പം നിന്ന വൈദികനുനേരെയാണ് അന്വേഷണം മുറുകിയത്. ഇയാള്‍ ധ്യാനത്തിനെന്നു പറഞ്ഞ് പെട്ടെന്ന് സ്ഥലം വിട്ടതും സംശയനിവൃത്തി വരുത്തി. ഇതോടെ പ്രദേശത്തെ പലരേയും ഫാദര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുകയാണ്. പീഡിപ്പിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ ഫാദര്‍ പകര്‍ത്തിയിരുന്നോയെന്ന സംശയവും ബലപ്പെടുന്നു. ഫാദറിന്റെ ലാപ്‌ടോപ്പും മറ്റും പരിശോധിക്കും. അതിനിടെ നാട്ടുകാര്‍ ശക്തമായി ഇടപെട്ടതുകൊണ്ട് മാത്രമാണ് ഫാദറിനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന സംശയവും ബലപ്പെടുന്നുണ്ട്. ദീപികയുടെ എംഡിയായിരുന്ന ഫാദറിന് വേണ്ടി ഇടതുപക്ഷത്തെ പ്രമുഖര്‍ ഇടപെടല്‍ നടത്തിയതായും സൂചനകള്‍ പുറത്തുവരുന്നുണ്ട്.
മദ്യപാനം, മയക്കു മരുന്നുപയോഗം എന്നിവയില്‍നിന്നും മോചനം നേടാന്‍ വൈദികന്റെ ഉപദേശം തേടിയെത്തുന്നവര്‍ ഏറെയാണ്. മതജാതി പരിഗണനകളൊന്നും ഇക്കാര്യത്തില്‍ തടസ്സമാകാറുമില്ല. കൊട്ടിയൂരിലെ റോഡു നിര്‍മ്മാണം, വഴിപ്രശ്നം, മറ്റു തര്‍ക്കങ്ങള്‍ എന്നിവയ്‌ക്കെല്ലാം വൈദികന്റെ ഇടപെടല്‍ കൊണ്ട് പരാഹാരമാകാറുണ്ട്. അത്തരത്തിലുള്ള ഒരാളില്‍നിന്നും ഇങ്ങനെയുള്ള ഒരു ഹീനകൃത്യം ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. പള്ളിയില്‍ പോലും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് സജീവമാകുന്ന വൈദികന്‍ കൊട്ടിയൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനെ നൂറു ശതമാനം വിജയത്തിലെത്തിച്ചതിന് പ്രധാന നേതൃത്വം നല്‍കിയ ആളാണ്. വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്ക് കുട്ടികള്‍ നേരിട്ടു തന്നെ വൈദികനെ ചെന്നു കാണാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈദികനെതിരെ ശാപവചനങ്ങളുമായി ജനങ്ങള്‍ തിരിയുകയാണ്.
കൊട്ടിയൂര്‍ കുടിയേറ്റ മേഖലയിലേ വലിയ ദേവാലയമാണ് കൊട്ടിയൂര്‍ സെന്റെ സെബാസ്റ്റ്യന്‍ പള്ളി. ഇടവക കാര്യങ്ങളില്‍ ഓടി നടന്ന വൈദീകന്‍, കഴിഞ്ഞ ദിവസം വരെ അള്‍ത്താരയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് തിരുവോസ്തി ജനങ്ങള്‍ക്ക് നല്കിയ വൈദീകനാണ് ഇദ്ദേഹം, റോബില്‍ ഇല്ലാതെ കൊട്ടിയൂരില്‍ ഒന്നും നടക്കില്ല. ഒരു കരികിലയും അനങ്ങില്ലെന്ന അവസ്ഥയായിരുന്നു. കൊട്ടിയൂര്‍ വികസന സമിതിയുടെ നായകനായിരുന്നു എല്ലാ കേസുകളും തര്‍ക്കങ്ങളും പൊലീസില്‍ പോകാതെ തീര്‍ക്കാന്‍ ഇയാള്‍ ഓടിയെത്തും. മാത്രമല്ല നിരവധി കുട്ടികളേ വൈദീകന്‍ കര്‍ണ്ണാടകത്തിലും, മറ്റുമായി സ്വന്തം ചെലവില്‍ പഠിപ്പിക്കുന്നുണ്ട്. നിരവധി കുട്ടികളേ വിദേശത്തേക്ക് അയച്ചു.
എന്നാല്‍ ഇതെല്ലാം ദുരൂഹതകള്‍ ഉണ്ടാക്കുന്നു. ഫാ.റോബില്‍ പ്രധാനമായും പഠന സഹായം നല്കുന്നത് പെണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു. പള്ളിമുറിയില്‍ പോലും പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യും ചെയുതുകൊടുത്തതില്‍ ജനങ്ങള്‍ സംശയം കാണുന്നു. വൈദീകന്റെ അടച്ചിട്ട മുറിയില്‍ പെണ്‍കുട്ടികള്‍ പഠനത്തിനും, വിദേശത്തേക്ക് പോകാനും പ്രാര്‍ത്ഥനാ സഹായത്തിനും നിത്യ സന്ദര്‍ശകരായിരുന്നു. കൊട്ടിയൂരില്‍ ഒരു നീന്തല്‍ കുളം ഈ വൈദീകന്‍ ഉണ്ടാക്കിയിരുന്നു. ഒരു തോട് കുറുകേ തടയണകെട്ടി ഉണ്ടാക്കിയ ഇവിടെ പെണ്‍കുട്ടികള്‍ നീന്തുന്ന സമയത്ത് വൈദീകന്‍ നിത്യ സന്ദര്‍ശകനായിരുന്നു. അന്നൊന്നും ആരും തെറ്റുകള്‍ കണ്ടില്ല. വൈദീകനേ വിശ്വസിച്ചു. എന്നാല്‍ ഇന്ന് കേള്‍ക്കുന്നത് നിരവധി പരാതികളാണ്.
വൈദീകന്‍ വിദേശത്തേക്ക് പെണ്‍കുട്ടികളേ വിടുമായിരുന്നു. പഠന വിസയില്‍ കാനഡയിലും, ബ്രിട്ടനിലും ഒക്കെ കുട്ടികളേ വിടും. സിം ഗപ്പൂര്‍, മലേഷ്യ, ഗള്‍ഫ് എന്നിവിടെയൊക്കെ പെണ്‍കുട്ടികളേ വിട്ടിട്ടുണ്ട്. ചെലവ് ഒന്നും വാങ്ങാതെയാണ് വിടുന്നത്. ഈ പെണ്‍കുട്ടികളില്‍ പലരേയും വൈദീകന്‍ പീഡിപ്പിച്ചതായി പരാതികള്‍ ഉയരുന്നു. നിരവധി തവണ പള്ളിമേടയില്‍ വൈദീകന്റെ മുറിയില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ ശേഷമാണ് പഠിക്കാനും വിദേശത്ത് വിടാനുമുള്ള പെണ്‍കുട്ടികളേ തിരഞ്ഞെടുത്തിരുന്നത്. മാത്രമല്ല പെണ്‍കുട്ടികളേ അയച്ച രാജ്യങ്ങളിലേക്ക് മിക്കവാറും വിദേശയാത്രയും വൈദീകന്‍ നടത്താറുമുണ്ട്. വിദേശത്ത് ചെന്നും വൈദീകന്‍ അയച്ച കുട്ടികളേ കാര്യങ്ങള്‍ തിരക്കാന്‍ എന്ന പേരില്‍ കാണുന്നതും ഫാ.റോബിന്‍ വടക്കുംഞ്ചേരിയുടെ ശീലമായിരുന്നു. റോബില്‍ മാനേജറായ ഐ.ജെ.എം സ്‌കൂളില്‍ ആയിരത്തിലധികം കുട്ടികള്‍ ഉണ്ട്. ഈ സ്‌കൂളിനെതിരേയും ആരോപണമുയരുന്നുണ്ട്.
പ്രദേശത്തെ ഏറ്റവും നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയാണ് വൈദികന്റെ ക്രൂരതകള്‍ക്ക് ഇരയായതായി പരാതി ഉയരുന്നത്. അഞ്ച് പെണ്‍കുട്ടികളില്‍ മൂത്തവള്‍ക്കാണ് ഈ ദുരന്തം സംഭവിച്ചത്. ഇളയ അനുജത്തിക്കു രണ്ടു മാസം മാത്രം പ്രായമേയുള്ളൂ. വഞ്ചിക്കപ്പെട്ട കുടുംബത്തിന്റെ ദുഃഖത്തില്‍ പലപ്പോഴും ഈ വൈദികന്‍ സഹതാപം പ്രകടിപ്പിക്കാറുമുണ്ട്. ഫാ. റോബിനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരിക്കയാണ്. ധ്യാനത്തിനെന്നു പറഞ്ഞ് ഒളിവില്‍ പോയ വൈദികനെ തൃശൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നാട്ടുകാരുടെ എതിര്‍പ്പ് മനസ്സിലാക്കിയായിരുന്നു ഇത്. വൈദികനെ വിദേശത്തേക്ക് കടത്താന്‍ ചില കേന്ദ്രങ്ങള്‍ നീക്കം സജീവമാക്കിയിരുന്നു. സിംഗപ്പൂരിലെത്തിച്ച് രക്ഷപ്പെടുത്താനായിരുന്ന്രേത നീക്കം.
അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനി പ്രസവിച്ച കുഞ്ഞിനെ കണ്ടെത്തുകയും കണ്ണൂരിലെ സര്‍ക്കാര്‍ അനാഥാലയത്തില്‍ പൊലീസ് സംരക്ഷണത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അതേസമയം വൈദികനെ പൗരോഹിത്യ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയതായി മാനന്തവാടി രൂപത അറിയിച്ചു. സംഭവത്തെക്കുറിച്ച് സഭ അന്വേഷണമാരംഭിച്ചിട്ടുണ്ട്. നീണ്ടുനോക്കി പള്ളിയിലെ വികാരിയുടെ മുറി പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്. പൊലീസ് ഇന്ന് വികാരിയുടെ ലാപ്ടോപ്പും മറ്റും പരിശോധിക്കുമെന്നും അറിയുന്നു. പീഡന ദൃശങ്ങള്‍ ലാപ്‌ടോപ്പിലുണ്ടോ എന്നതും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. നവജാത ശിശുവിന്റെ ഡിഎന്‍എ പരിശോധിച്ചാല്‍ പിതൃത്വം തെളിയും. അതുകൊണ്ട് തന്നെ പീഡകനായ വൈദികന്‍ രക്ഷപ്പെടില്ലെന്നാണ് സൂചന.
പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരമായിരുന്നു എല്ലാമെന്ന വാദം ഈ കേസില്‍ നിലനില്‍ക്കില്ല. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ഡിഎന്‍എ പരിശോധനാ ഫലം നിര്‍ണ്ണായകമാണ്.