വയറുവേദനയ്ക്ക് കാരണം പ്രേതബാധയാണെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദത്തിന് ഇരയായ എട്ടു വയസുകാരൻ മരിച്ചു. മരണശേഷം കുട്ടി പുനർജനിക്കുമെന്ന വിശ്വാസത്തിൽ കുട്ടിയുടെ മൃതദേഹം മുന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചു. ജാർഖണ്ഡിലെ സിംദേഗ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദില്ലിയിൽ സ്ഥിര താമസക്കാരനായ എട്ടാം ക്ലാസ് വിദ്യാർഥി വയറുവേദനയെ തുടർന്നാണ് മുത്തശ്ശിയോടൊപ്പം നാട്ടിലേയ്ക്ക് വന്നത്. നാട്ടിലെത്തിയ ശേഷവും കുട്ടിയ്ക്ക് വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേയ്ക്കാണ് കൊണ്ടു പോയത്. തുടർന്നു ചികിത്സ കിട്ടാതെ കുട്ടി മരിക്കുകയായിരുന്നു. വയറുവേദനയ്ക്ക് കാരണം പ്രേതബാധയാണെന്നു കുട്ടിയുടെ ബന്ധുക്കളെ മന്ത്രവാദി വിശ്വസിപ്പിച്ചിരുന്നു. ഇതിനു പരിഹാരമായി കുട്ടിക്ക് ഏലസ് ജപിച്ചു കെട്ടി. എന്നിട്ടും കുട്ടിയുടെ അസുഖത്തിന് ശമനമെന്നും ഉണ്ടായിരുന്നില്ല. തുടർന്നും അസുഖം മൂർച്ഛിച്ച് കുട്ടി മരിക്കുകയായിരുന്നു. കുട്ടിയ്ക്ക് കലശലായ വയറുവേദന വന്നിട്ടും ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. ആശുപത്രിയ്ക്ക് പകരം കുട്ടിയെ കൊണ്ടു പോയത് മന്ത്രവാദിയുടെ അടുത്തേയ്ക്കായിരുന്നു. ആവശ്യമായ ചികിത്സ കിട്ടിയിരുന്നില്ല. ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും അസുഖം കൂടി കുട്ടി മരിക്കുന്നത്. കുട്ടി മരിച്ചിട്ടും വീണ്ടും പുനഃജനിക്കുമെന്ന് മന്ത്രവാദി മുത്തശ്ശിയേയും ബന്ധുക്കളേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തെ പൂജ ചെയ്താൽ കുട്ടി പഴയതു പോലെ തിരിച്ചു വരുമെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഇതിനെ തുടർന്ന് കുട്ടിയുടെ മൃതശരീരം മുന്ന് ദിവസനം സൂക്ഷിച്ചിരുന്നു. തുടർന്ന് നാട്ടുകാരും ഗ്രമത്തലവനും നടത്തിയ ഇടപെടലിലാണ് മൃതദേഹം സംസ്കരിച്ചു.