അഞ്ജലിയും മകളും കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനമേറ്റ്; അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരം 

ദില്ലി: കൗമാരക്കാരില്‍ വളര്‍ന്നു വരുന്ന സ്വഭാവ മാറ്റം പുതിയ തലമുറയ്ക്ക് വെല്ലുവിളിയാകുമോ? സ്മാര്‍ട്ട് ഫോണുകളുമായി നടക്കുന്ന വിദ്യാര്‍ഥികളില്‍ കാണുന്ന ഭാവമാറ്റം ഓരോ കുടുംബത്തിനും ആശങ്ക വര്‍ധിപ്പിക്കുന്നു. പല മരണങ്ങള്‍ക്കു പിന്നിലും ബ്ലൂവെയില്‍ ചാലഞ്ച് ഗെയിം ആണെന്ന വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ അതിനേക്കാള്‍ ക്രൂരമായ തരത്തില്‍ കൊലപാതകങ്ങള്‍ നടത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന മറ്റൊരു ഗെയിമുണ്ടെന്ന വിവരമാണ് ഇരട്ടകൊലപാതകം അന്വേഷിച്ച പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഗ്യാങ്‌സ്റ്റര്‍ ഇന്‍ ഹൈസ്‌കൂള്‍ എന്നാണ് പുതിയ ഗെയിമിന്റെ പേര്. ഇതിറങ്ങിയിട്ട് കുറച്ചുകാലമായെങ്കിലും പിന്നില്‍ ഒളിച്ചിരിക്കുന്ന ക്രൂരതകള്‍ സംബന്ധിച്ച് ദില്ലിയിലെ കൊലപാതക അന്വേഷണമാണ് പുറംലോകത്തെ അറിയിച്ചത്. അമ്മയെയും സഹോദരിയെയും കൊന്നത് പതിനാറുകാരനാണത്രെ. ഇതിന്റെ കാരണം തേടിയ പോലീസ് എത്തിയത് ഗെയിമിന്റെ മറവില്‍ കുട്ടികളില്‍ ക്രൂരത വളര്‍ത്തുന്ന സാങ്കേതിക വിദ്യകളിലേക്കാണ്. മാതാപിതാക്കളെ മാത്രമല്ല, സമൂഹത്തിലെ എല്ലാവരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ് പുതിയ വിവരങ്ങള്‍.
നോയ്ഡയില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരട്ടകൊലപാതകം നടന്നത്. സംഭവത്തിന് ശേഷം വീട്ടിലെ കൗമാരക്കാരനെ കാണാതായിരുന്നു. തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയത്. ഒടുവില്‍ പോലീസിന് ലഭിച്ച വിവരങ്ങളാണ് ആശ്ചര്യകരം. ഗ്യാങ്‌സറ്റര്‍ ഇന്‍ ഹൈസ്‌കൂള്‍ കൊലയാളിയെന്ന് പോലീസ് സംശയിക്കുന്ന 16കാരന്‍ ഗ്യാങ്‌സറ്റര്‍ ഇന്‍ ഹൈസ്‌കൂള്‍ എന്ന ഗെയിമിന്റെ അടിമയായിരുന്നുവത്രെ. കുട്ടികളില്‍ ക്രൂരമായ ചിന്താഗതികള്‍ വളര്‍ത്തുന്നതാണ് ഈ ഗെയിം. ഗെയിമിന്റെ ഭാഗമായി ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കുട്ടി അമ്മ അഞ്ജലിയെയും സഹോദരി മണികര്‍ണികയെയും കൊലപ്പെടുത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചു. അടിമയാകും കൊലയാളിയെന്ന് കരുതുന്ന മകനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സ്മാര്‍ട്ട് ഫോണുകളില്‍ ആപ്ലിക്കേഷനായാണ് ഈ ഗെയിം എത്തുന്നത്. കുറ്റകൃത്യങ്ങളിലൂടെയുള്ള സാഹസികതയെ പ്രോല്‍സാഹിപ്പിക്കുന്നതാണ് ഗെയിം. വിദ്യാര്‍ഥി ഈ ഗെയിമിന്റെ അടിമയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സഹോദരിയും അമ്മയും വിലക്കി മണികര്‍ണിക ഈ ഗെയിം കളിക്കുന്നത് വിലക്കിയിരുന്നു. ഇതിനെതിരേ അവള്‍ അമ്മ അഞ്ജലിയോട് പരാതിയും പറഞ്ഞിരുന്നു. അമ്മ ഇക്കാര്യം നിരീക്ഷിക്കുകയും മകനെ വിലക്കുകയും ചെയ്തു. ഇത് തുടര്‍ന്നപ്പോഴാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രതിയെ പിടിക്കാന്‍ പോലീസ് ശ്രമിച്ചുവരികയാണ്. അന്വേഷണത്തിന് അഞ്ചംഗ സംഘം കേസ് വളരെ ഗൗരവത്തിലെടുത്തിരിക്കുകയാണ് പോലീസ്. അഞ്ച് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എസ്പി ലുവ് കുമാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന ആയുധങ്ങള്‍ സംഭവസ്ഥലത്ത് നിന്നു കണ്ടെടുത്തിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു. ക്രിക്കറ്റ് ബാറ്റും കത്രികയും രക്തം പറ്റിപ്പിടിച്ച ക്രിക്കറ്റ് ബാറ്റും കത്രികയുമാണ് കൊലപാതകം നടന്ന വീട്ടില്‍ നിന്ന് പോലീസിന് ലഭിച്ചത്. ക്രിക്കറ്റ് ബാറ്റു കൊണ്ടുള്ള അടിയേറ്റാണ് അമ്മയും മകളും മരിച്ചത്. ഇവരുടെ തലയില്‍ നിരവധി തവണ അടിയേറ്റതിന്റെ പാടുണ്ടായിരുന്നു. കത്രിക കൊണ്ട് കുത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുളിമുറിയില്‍ രക്തം കുളിമുറിയില്‍ നിന്ന് രക്തംപുരണ്ട ടീഷര്‍ട്ടും ട്രൗസറും പോലീസ് കണ്ടെത്തിയിരുന്നു. രക്തപരിശോധന നടത്തി ഒളിവില്‍ പോയ മകന്റേതുമായി സാമ്യമുണ്ടെന്ന് തെളിഞ്ഞാല്‍ അന്വേഷണം എളുപ്പമാകുമെന്നാണ് പോലീസ് കരുതുന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഒളിവില്‍ പോയ മകന്‍. കുട്ടിക്കൊപ്പം മറ്റാരെങ്കിലും പങ്കാളികളായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സംശയിക്കാന്‍ കാരണം കവര്‍ച്ചയല്ല കൊലപാതകത്തിന് കാരണം. വീട്ടില്‍ നിന്നു വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അതിക്രമിച്ച് കടന്നതായും കാണുന്നില്ല. തുടര്‍ന്നാണ് പോലീസ് മറ്റു കാര്യങ്ങള്‍ അന്വേഷിച്ചത്. ഒടുവില്‍ എത്തിപ്പെട്ടത് കുട്ടിയുടെ ഗെയിമിലുള്ള താല്‍പ്പര്യമാണ്. ഗെയിം പരിശോധിച്ചപ്പോഴാണ് അതിന്റെ ഗൗരവം പിടികിട്ടിയത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബന്ധുക്കള്‍ പറയുന്നത് അതേസമയം, പോലീസ് സംശയിക്കുന്നത് പോലെ ആണ്‍കുട്ടി കൊലപാതകം നടത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒരു കുട്ടിക്ക് ഇത്ര ക്രൂരമായി കൊലപാതകം നടത്താന്‍ സാധിക്കില്ലെന്ന് അവര്‍ പറയുന്നു. ഫോറന്‍സിക് പരിശോധനാ ഫലം വന്നാല്‍ കൂടുതല്‍ പേര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ സാധിക്കും. കുട്ടിയാണ് എല്ലാം ചെയ്തതെന്ന് തങ്ങള്‍ പൂര്‍ണമായും വിശ്വസിക്കുന്നില്ലെന്നും പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും പോലീസ് സൂചിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഗ്രേറ്റര്‍ നോയിഡയില്‍ ഇരട്ടക്കൊലപാതകം നടന്ന അപ്പാര്‍ട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. രാത്രി 8.16ന് അഞ്ജലിയും മക്കളും വീട്ടിലേക്ക് കയറിപ്പോകുന്നത് അതില്‍ വ്യക്തമാണ്. പിന്നീട് ഏറെ നേരത്തിന് ശേഷം മകന്‍ മാത്രം പുറത്തേക്ക് വേഗത്തില്‍ പോകുന്നതും കാണുന്നുണ്ട്. മറ്റാരും ഈ വേളയില്‍ വീട്ടിലേക്ക് വന്നിട്ടില്ല. ഇതാണ് ആണ്‍കുട്ടിയാണ് കൊല നടത്തിയെന്ന് പോലീസിന് സംശയം തോന്നാല്‍ ആദ്യ കാരണം.

Top