പതിനഞ്ചുവയസുകാരന്റെ വയറ്റില്‍ കുഞ്ഞ്; ഞെട്ടലോടെ ലോക

പതിനഞ്ചുകാരനെ വയറുവേദയെ തുടര്‍ന്ന് ആശുപത്രയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടി !കൗമാരക്കാരന്റെ വയറ്റില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താത്ത കുഞ്ഞ്. മലേഷ്യയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. പതിനഞ്ചുകാരനായ മൊഹമ്മദ് സുല്‍ ഷാഹ്‌റില്‍ സെയ്ദീന്‍ എന്ന ആണ്‍കുട്ടിയുടെ വയറ്റില്‍ നിന്നുമാണ് പൂര്‍ണ വളര്‍ച്ചയെത്താത്ത ഭ്രൂണത്തെ കണ്ടെടുത്തത്. പതിനഞ്ചു വര്‍ഷത്തോളം ഭ്രൂണത്തെയും പേറി ജീവിച്ച ഷാഹ്‌റിലിന് കഴിഞ്ഞ നാലുമാസം മുമ്പു മാത്രമാണ് വയറിന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്.

ഷാഹ്‌റില്‍ ജനിച്ചപ്പോള്‍ മുതല്‍ ഭ്രൂണവും കൂടെയുണ്ട്, അതായത് ഭ്രൂണത്തിനുള്ളില്‍ ഭ്രൂണം ഇരിക്കുന്ന അവസ്ഥ. അഞ്ചുലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം സംഭവിക്കുന്ന അവസ്ഥയാണ് ഇതെന്നും മലേഷ്യയില്‍ ഇത് ആദ്യത്തെ അനുഭവമാണെന്നും ഡോകടര്‍മാര്‍ പറയുന്നു. മുടിയും കൈകാലുകളും ജനനേന്ദ്രിയവുമെല്ലാം ഉള്ള ഭ്രൂണത്തിനു മൂക്കും വായയവും മാത്രമായിരുന്നു അപൂര്‍ണമായിരുന്നത്. കുഞ്ഞുങ്ങള്‍ മരിച്ചാല്‍ സ്വീകരിക്കുന്ന എല്ലാ ആചാരങ്ങളോടും കൂടിയാണ് ഭ്രൂണത്തെ സംസ്‌കരിച്ചതെന്ന് ഷാഹ്‌റിലിന്റെ മാതാവ് ഹസ്മാ അഹമ്മദ് പറഞ്ഞു. ഹസ്മയുടെ എട്ടു മക്കളില്‍ അ!ഞ്ചാമനാണ് ഷാഹ്‌റില്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്ന അവസരങ്ങളിലാണ് ഇത്തരം പ്രതിഭാസം ഉണ്ടാകുന്നത്. ഒരു ഭ്രൂണം അടുത്ത ഭ്രൂണത്തെ മൂടുകയാണിവിടെ. ഇത്തരം സാഹചര്യങ്ങളില്‍ വലിയ ഭ്രൂണത്തെ ആശ്രയിച്ചു നിലകൊള്ളുന്ന ഭ്രൂണം ജനനത്തിനു മുമ്പേ മരിക്കുകയാണു ചെയ്യുന്നത്.

Top