ഡല്‍ഹി: കാളക്കുട്ടികളുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പതിനെട്ടുകാരനെ ബന്ധുക്കള്‍ മാനസിക രോഗ ചികിത്സയ്ക്കു വിധേയനാക്കി. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അത്യപൂര്‍വമായ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് എയിംസില്‍ ഇത്തരം ഒരു സംഭവം കൈകാര്യം ചെയ്യുന്നതെന്നു റിപ്പോര്‍ട്ടുകളുണ്ട്. ആറു മാസനത്തിനിടെ 24 തവണയാണ് താന്‍ കാളകളുമായി ലൈംഗിക ബന്ധത്തില്‍ ഏ്ര്‍പ്പെട്ടതെന്നു കുട്ടി ബന്ധുക്കളോടു സമ്മതിച്ചിട്ടുണ്ട്.
കാളകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സംഭവം രണ്ടു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് എയിംസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ആശുപത്രിയിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗവും, മാനസികാരോഗ്യ വിഭാഗവുമാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്. സൗത്ത് ഡല്‍ഹിയിലെ ഫാം ഉടമസ്ഥരില്‍ ഒരാളുടെ മകനായ പതിനെട്ടുകാരനാണ് ഇത്തരത്തില്‍ മാനസിക വൈകല്യം പ്രകടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷവും സമാന രീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതായാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
രണ്ടു കാളക്കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ഏര്‍പ്പെട്ടിരുന്ന പതിനെട്ടുകാരനെ കഴിഞ്ഞ വര്‍ഷം മാതാപിതാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ മാനസികാരോഗ്യ വിഭാഗത്തില്‍ ഇയാളെ പ്രവേശിപ്പിച്ചു ചികിത്സ നടത്തി അയക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഡെല്‍ഹിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത സംഭവതതില്‍ കാളക്കുട്ടികള്‍ ഒരെണ്ണം കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്ു അധികൃതര്‍ നടത്തിയ പരിശോധനയില്‍ കൊല്ലപ്പെട്ട കാളക്കുട്ടിയുടെ ആന്തരിക അവയവങ്ങളില്‍ നിന്നും മനുഷ്യന്റെ ശ്രവം അഠക്കമുള്ളവ കണ്ടെത്തുയും ചെയ്തിരുന്നു. എന്നാല്‍, സംഭവത്തില്‍ ഒരു കുറ്റബോധവും ഇല്ലെന്ന നിലപാടാണ് അന്ന് പ്രതി സ്വീകരിച്ചിരുന്നത്. ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 377 പ്രകാരം ഇത്തരത്തില്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം സ്വീകരിക്കുന്നത് ശിക്ഷിക്കാന്‍ സാധിക്കുന്ന കുറ്റമായാണ് വിവക്ഷിച്ചിരിക്കുന്നത്.