പെണ്ണുകിട്ടാത്ത പൂജാരിമാര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍. പൂജാരിമാരെ കെട്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പൂജാരിമാരെ കെട്ടാന്‍ തയ്യാറാകുന്ന സ്ത്രീകള്‍ക്ക് വന്‍വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കല്യാണമസ്തു എന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു. മൂന്ന് ലക്ഷത്തിന് പുറമെ കല്യാണം ആഘോഷപൂര്‍വമാക്കാന്‍ ഒരു ലക്ഷം രൂപയും നല്‍കുന്നുണ്ട്. വരുമാനം കുറവായതിനാല്‍ പൂജാരിമാരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ മടിക്കുകയാണ്. ഇതോടെയാണ് പല പൂജാരിമാര്‍ക്കും പെണ്ണു കിട്ടതായത്. ഇതിനു പുറമെ അടുത്ത മാസം മുതല്‍ പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളവും നല്‍കും. സംസ്ഥാനത്ത് പൂജാരിമാര്‍ പെണ്ണുകിട്ടാതെ വിഷമിക്കുകയാണ്. പെണ്ണുകിട്ടാത്തതിനാല്‍ പല പൂജാരിമാരും കെട്ട്പ്രായം കടന്നു പോവുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ പൂജാരിമാരെ കെട്ടിക്കാന്‍ തയ്യാറെടുക്കുന്നത്. പൂജാരി മാരെ കെട്ടാന്‍ തയ്യാറാകുന്നവര്‍ക്കായി വമ്പന്‍ ഓഫര്‍ തന്നെ നല്‍കിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയും ഇതിനു പുറമെ ഒരേു ലക്ഷം രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. മൂന്ന് ലക്ഷം രൂപ വധൂ വരന്മാരുടെ പേരില്‍ സ്ഥിര നിക്ഷേപമായിട്ടാണ് നല്‍കുന്നത്. മൂന്ന് വര്‍ഷത്തിനിടെ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളുണ്ടായാല്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. മൂന്നു ലക്ഷത്തിനു പുറമെ ഒരു ലക്ഷം രൂപയും നല്‍കുന്നുണ്ട്. ഇത് വിവാഹം ആഘോഷമാക്കുന്നതിന് വേണ്ടിയാണ്.
പദ്ധതിക്ക് കല്യാണമസ്തു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പദ്ധതി നവംബറില്‍ ആരംഭിക്കും. പെണ്‍മക്കളെ പൂജാരിമാര്‍ക്ക് വിവാഹം കഴിപ്പിച്ച് നല്‍കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ 4805 അമ്പലങ്ങളിലെ പൂജാരിമാര്‍ക്ക് അടുത്തമാസം മുതല്‍ സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളം നല്‍കുമെന്ന് കഴിഞ്ഞ മാസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.