ഭാര്യ ഭര്‍ത്താവിനോട്‌ ചെയ്യാന്‍ പാടില്ലാത്ത 10 കല്‍പനകള്‍ !

ഭാര്യ ഭര്‍ത്താവിനോട്‌ ചെയ്യാന്‍ പാടില്ലാത്ത 10 കല്‍പനകള്‍ !അങ്ങിനെ ഒന്നുണ്ടോ .ഈ പത്തുകല്‍പനകലള്‍ പാലിച്ചു നോക്കെൂ..കുംടുംബ ജീവിതത്തില്‍ മനസിനെ അലോസരപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍ സംഭവിക്കും. എന്നാല്‍ ഒരിക്കല്‍പ്പോലും നിങ്ങള്‍ വികാരങ്ങള്‍ക്ക്‌ അടിപ്പെട്ടുപോകാന്‍ പാടില്ല. എത്രയധികം ദേഷ്യം വന്നാലും ക്ഷമകെട്ടാലും പരസ്‌പരം പരിധികള്‍ ലംഘിക്കാതിരിക്കുക. ഇതാ ഭാര്യമാര്‍ കുടുംബ ജീവിതത്തില്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍.
1, നിങ്ങളുടെ പങ്കാളിക്ക്‌ എന്തൊക്കെ കുറവുകളുണ്ടെങ്കിലും മുന്‍കാല കാമുകനുമായി ഭര്‍ത്താവിന്‌ മുന്നില്‍ വച്ച്‌ ആശയവിനിമയം ചെയ്യരുത്‌. മുന്‍ കാമുകനെയോ മറ്റൊരു പുരുഷനെയോ ഭര്‍ത്തവിന്റെ സാന്നിധ്യത്തില്‍ പുകഴ്‌ത്തി പറയുകയുമരുത്‌.
2 കലഹങ്ങള്‍ ഉണ്ടാകാത്ത കുടുംബങ്ങളില്ല. എന്നിരുന്നാലും നിങ്ങളുടെ വഴക്കുകളില്‍ മുന്നാമതൊരാളെ ഉള്‍പ്പെടുത്തരുത്‌. ഫോണിലൂടി കലഹം തീര്‍ക്കാതെ നേരിട്ട്‌ സംസാരിച്ചു തീര്‍ക്കുക. പരസ്‌പരം ശ്രദ്ധിച്ച്‌ ക്ഷമയോടെ കേട്ട്‌ അംഗികരിച്ചാല്‍ തീരാത്ത കലഹങ്ങളില്ല.
3, മാനസിക അസ്വസ്‌ഥതകള്‍ കുടുംബ ജീവിതത്തെ ബാധിക്കാതെ ശ്രദ്ധിക്കുക. നിങ്ങളുടെ മൂഡ്‌ മാറുന്നത്‌ അദ്ദേഹത്തെ പറഞ്ഞ്‌ മനസിലാക്കുക.
4 പരദൂഷണം പറയുന്നത്‌ ഇഷ്‌ടമാണെങ്കിലും അത്‌ ഭര്‍ത്താവിനോട്‌ പറയരുത്‌. ഇത്‌ ചിലപ്പോള്‍ അദ്ദേഹത്തിന്‌ ഇഷ്‌ടക്കേടുണ്ടാക്കും
5 അദ്ദേഹത്തിന്‌ മുന്നില്‍ കുട്ടിയെപ്പോലെ പെരുമാറാതെ പക്വതയോടെ പെരുമാറുക. ഭര്‍ത്താക്കന്മാര്‍ ഇഷ്‌ടപ്പെടുന്നത്‌ പക്വതയുള്ള ഭാര്യമാരെയാണ്‌.
6 ഭര്‍ത്താവ്‌ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറി സംസാരിക്കാതിരിക്കുക. ഇത്‌ വഴക്കിലേക്ക്‌ നയിച്ചേക്കും.
7, പങ്കാളികളുടെ രണ്ടുപേരുടെയും സ്വകാര്യതയ്‌ക്ക് പ്രാധാന്യമുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞ്‌ പരസ്‌പരമുള്ള അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കുക.
8, ഭര്‍ത്താവിന്റെ മൂഡുകള്‍ തിരിച്ചറിഞ്ഞ്‌ പെരുമാറുക. ഭാര്യ എപ്പോഴും ഒരു നല്ല നയതന്ത്രജ്‌ജയായിക്കണം.
9, പങ്കാളിയുടെ കാര്യത്തില്‍ പരിധിവിട്ട്‌ സ്വാര്‍ഥരാകരുത്‌. അദ്ദേഹം നിങ്ങളുടെ ഭര്‍ത്താവ്‌ മാത്രമല്ല മാതാപിതാക്കളുള്ള ഒരു മകന്‍ കൂടിയാണെന്ന്‌ ഓര്‍ക്കുക.
10, കുടുംബത്തിന്റെ ബജറ്റ്‌ നിങ്ങളുടെ കയ്യിലാണ്‌. വരവ്‌ ചിലവുകള്‍ തിരിച്ചറിഞ്ഞ്‌ ബജറ്റ്‌ ക്രമീകരിക്കുക. നിങ്ങള്‍ ഒരല്‍പ്പം ചിലവ്‌ കൂട്ടിയാല്‍ കുംടുംബത്തിന്റെ മുഴുവന്‍ ബജറ്റ്‌ തെറ്റിയേക്കാം.

Top