വില കൊടുത്ത് വിഷം കുടിക്കാൻ വിധിക്കപ്പെട്ടവർ ;വിഷം നിറക്കലിന്റെ ഞെട്ടിക്കുന്ന തെളിവുകൾ

കൊച്ചി:വേനൽക്കാലം ആരംഭിക്കുന്നതോടെ കേരത്തിന്റെ തെരുവോരങ്ങളിൽ പൊടിപൊടിക്കുന്ന കച്ചവടമാണ് ഇളനീർ അഥവാ കരിക്ക്. കരിക്കിനെപ്പോലെ പ്രകൃതി ദത്തവും ആരോഗ്യ പ്രദവും പോഷകദായകവുമായ മറ്റൊരു പാനീയവും ലോകത്തില്ല. ഇളനീർ മലയാളിക്ക് അമൃതിന് തുല്യമായ ഒന്നാണ്. പക്ഷെ കുറച്ചു കാലമായി നമ്മുടെ വഴിയോരങ്ങളിൽ കച്ചവടത്തിനെത്തുന്ന കരിക്കിന്റെ നിറവും വലിപ്പവും വ്യത്യസ്‌തവും മോഹിപ്പിക്കുന്നതുമാണ്. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന ഈ കരിക്ക് വിപണി കീഴടക്കാൻ തുടങ്ങിയിട്ട് കാലമേറെ ആയി. ഉപഭോക്താവിനെ സംബന്ധിച്ച് നാടൻ കരിക്കിന്റെ ഇരട്ടി വലിപ്പമുള്ള ഇളനീർ എന്തുകൊണ്ടും ലാഭകരമാണ് എന്നതാണ് അതിന് കാരണം.എന്തായിരിക്കും ഈ കരിക്കിന്റെ അസാമാന്യ വലിപ്പത്തിന്റെയും സൗന്ദര്യത്തിന്റെയും കാരണം ?

അതന്വേഷിച്ച് തമിഴ്നാട് വരെ പോയാൽ ഉത്തരം വളരെ എളുപ്പം കിട്ടും. പക്ഷെ ഞെട്ടിക്കുന്ന ആ ഉത്തരം നമ്മെ പിടിച്ചു കുലുക്കുന്നതായിരിക്കും. അമൃതെന്ന് കരുതി നമ്മൾ കുടിച്ചു സായൂജ്യമണഞ്ഞത് ഒരിക്കലും ഉള്ളിൽ ചെല്ലാൻ പാടില്ലാത്ത ഒരു ദ്രാവകവുമായിരുന്നു എന്ന ഉത്തരം.തമിഴ് നാടിലൂടെ യാത്ര പോകുമ്പോള് വഴി നീളെ കാണാം നമ്മുടെ നാട്ടിൽ കിട്ടുന്ന കരിക്കിനെക്കാൽ ; മുഴുത്ത ഇളനീര് .പറിച്ചു അധികനേരം ആകാത്ത നല്ല തിളക്കമുള്ള ആരെയും മോഹിപ്പിക്കുന്ന ഇളനീൽ .ഒരെണ്ണം വാങ്ങി കുടിക്കും ,ഒരാൾക്ക്‌ കുടിച്ചു തീര്ക്കാന് കഴിയില്ല, വലിയ മധുരം കാണില്ല .പക്ഷെ ദാഹം മാറി ഉന്മേഷം കിട്ടും സ്വന്തം വണ്ടിയിൽ പോകുന്നവര്വേറെയും വാങ്ങി വണ്ടിയിൽ സൂക്ഷിക്കും.coccunut tender

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്‌നാട്ടിലെ തെങ്ങിൻ തോപ്പുകളിൽ എല്ലായിടത്തും നടക്കുന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു കാഴ്ച്ചകണ്ടാൽ പിന്നീട് ജീവിതത്തിൽ ഇളനീർ കുടിക്കില്ല എന്നു മാത്രമാല്ല. ആരെങ്കിലും കരിക്ക് കുടിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ നമ്മൾ ഇടപെട്ട് ആ വസ്തു ദൂരേക്ക് വലിച്ചെറിയും എന്നതാണ് യാഥാർഥ്യം. അത്രയും ഭീകരമാണ് കരിക്കിന് വലിപ്പവും ഭംഗിയും ലഭിക്കാൻ തെങ്ങിൽ പ്രയോഗിക്കുന്ന വിഷപ്രയോഗം. മുൻപ് ഇവർ തെങ്ങിന്റെ തടി തുരന്ന് രാസവസ്തുക്കൾ നിറച്ച് അടച്ചുവയ്ക്കുകയാണ് ചെയ്തിരുന്നതങ്കിൽ ഇപ്പോഴത്തെ രാസവിഷ പ്രയോഗം പതിന്മടങ്ങ് രൂക്ഷമാണ് .

ആദ്യ ഘട്ടം തെങ്ങിന്റെ തടം തുറക്കലാണ്. അപ്പോൾ കാണപ്പെട്ടുതുടങ്ങുന്ന തെങ്ങിന്റെ വേരുകളിൽ ബലിഷ്ടവും വലിപ്പമുള്ളതുമായ ഏതാനം വേരുകൾ തിരഞ്ഞെടുക്കും തുടർന്ന് വേരിന്റെ മണ്ണിൽ ഊർന്നിറങ്ങുന്ന ഭാഗത്തിന്റെ അഗ്രം ചെത്തി കുഴൽ പോലുള്ള പ്ലാസ്റ്റിക്ക് കവറിന്റെ ഒരു ഭാഗത്ത് വേര് അകത്തായി വരത്തക്ക രീതിയിൽ കെട്ടിവയ്ക്കുന്നു ശേഷം ആ പ്ലാസ്റ്റിക് കവറിൽ അതി മാരകമായ അലുമിനിയം സൾഫേറ്റ് പോലുള്ള വിഷ വസ്തുക്കൾ ചേർത്ത രാസകീടനാശിനി ലായനി ഒഴിച്ച് നിറച്ച് കവറിന്റെ മറ്റേ അഗ്രവും കെട്ടിവയ്ക്കുന്നു. ഇപ്പോൾ ആ വേര് വിഷലായനിയിൽ മുങ്ങി നിൽക്കുന്ന അവസ്ഥയിലായിരിക്കും. തുടർന്ന് വേരുകൾ മണ്ണിട്ട് മൂടും. ഇപ്രകാരം ചെയ്യുന്ന തെങ്ങുകളുടെ ഏഴയലത്ത് ഒരു കീടവും വരില്ല അത്രയും രൂക്ഷമാണ് ഇതിന്റെ പ്രവർത്തനം. കീടങ്ങൾക്ക് അത് തിരിച്ചറിയാനുള്ള കഴിവ് പ്രകൃതി നൽകിയിട്ടുണ്ട്. എന്നാൽ ഈ രൂക്ഷം വിഷം കലർന്ന ഇളനീരുകളെ തിരിച്ചറിയാനുള്ള കഴിവ് മനുഷ്യന് ഇല്ലാത്തതിനാൽ അതിന്റെ ദുരന്തഫലം ക്യാൻസർ അടക്കമുള്ള മാരക അസുഖങ്ങളുടെ രൂപത്തിൽ നമ്മിൽ പിന്നീട് പ്രതിഫലിക്കും.വളരെ പ്രധാനപ്പെട്ട ഈ വാർത്ത ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ

Top