ടെന്നീസ് ലോകത്തിന്റെ നെറുകയില്‍ സെറീന വില്യംസ്; ഇരുപത്തിമൂന്നാം കിരീടവുമായി ഏറ്റവും അധികം ഗ്രാന്‍സ്ലാം എന്ന ചരിത്ര നേട്ടം

 

സിഡ്‌നി: ഓസിട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ജയിച്ച് സെറീന വില്യംസിന് ചരിത്രനേട്ടം. ഫെനലില്‍ സഹോദരിയായ വീനസ് വില്യംസിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. 6-4, 6-4 എന്ന സ്‌കോറിനാണ് സെറീന ഏറ്റവും അധികം ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ചരിത്രത്തിലേയ്ക്ക് നടന്നു കയറിയത്.

സെറീനയുടെ 23ാമ കിരീട നേട്ടമായിരുന്നു ഇത്. ഇതോടെ ആധുനിക ടെന്നീസില്‍ ഏറ്റവുമധികം ഗ്രാന്‍സ്ലാം കിരീടം നേടുന്ന താരമെന്ന ചരിത്രനേട്ടത്തിനുടമയായി സെറീന. 22 ഗ്രാന്‍സ്ലാം കിരീടനേട്ടത്തിനുടമയായ സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡാണ് സെറീന മറികടന്നത്. കിരീട നേട്ടത്തോടെ ലോകറാംഗിങില്‍ സെറീന ഒന്നാം സ്ഥാനത്തെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2009ലെ വിംബിള്‍ഡണ്‍ ഫൈനലിന് ശേഷം ആദ്യമായി വില്യംസ് സഹോദരിമാര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. സെറീനയും വീനസും നേര്‍ക്കുനേര്‍ വന്ന ഒമ്പതാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത് ഏഴുതവണയും വിജയം സെറീനക്കൊപ്പമായിരുന്നു. ക്രൊയേഷ്യന്‍ താരം മിര്‍ജാന ലൂസിച്ച് ബറോണയ്ക്കെതിരെ അനായാസ ജയത്തോടെയാണ് മുപ്പത്തഞ്ചുകാരിയായ സെറീന ഫൈനലില്‍ കടന്നത്.

Top