ലഷ്‌കര്‍ ഭീകരന്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു,ഹിറ്റ്‌ലിസ്റ്റിലെ അംഗം

ലഷ്‌കര്‍-ഇ-ത്വയ്ബ ഡിവിഷണല്‍ കമാന്‍ഡര്‍ അബു ദുജാന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റൊരു ലഷ്‌കര്‍ ഭീകരനായ അരീഫ് ലില്‍ഹാരിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബു ദുജാന കൊല്ലപ്പെട്ടത്. രണ്ട് തീവ്രവാദികള്‍ കൂടി സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായിട്ടുണ്ട്.

ഹാഫിസ് എന്ന വിളിപ്പേരില്‍ കൂടി അറിയപ്പെടുന്ന അബു ദുജാന പാകിസ്താന്‍ സ്വദേശിയാണ്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തേടുന്നവരുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഇയാള്‍ ഇതിനു മുന്‍പ് അഞ്ചു തവണ ഉദ്യോഗസ്ഥരില്‍ നിന്നും സമര്‍ത്ഥമായി രക്ഷപെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ മേയില്‍ ഇതേ സ്ഥലത്തു വെച്ചുതന്നെ അബു ദുജാന സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുല്‍വാമ ജില്ലയിലെ ഹക്രിപ്പോരയില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

തീവ്രവാദികള്‍ക്കു വേണ്ടിയുള്ള ‘ഓപ്പറേഷന്‍ ഹണ്ട് ഡൗണ്‍’ തുടരുമെന്ന് സൈന്യം അറിയിച്ചു. ഈ വര്‍ഷം ജൂലൈ വരെയുള്ള കാലയളവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 102 തീവ്രവാദികളെയാണ് വധിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ കണക്കാണിത്.

Top