ക്രൈം റിപ്പോർട്ടർ
ലബനൻ: ഐഎസിന്റെ ക്രൂരതതകളുടെ കഥകൾക്കു അവസാനമില്ല. പ്രണയം നടിച്ച് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച പെൺകുട്ടിയാണ് ഐഎസിന്റെ ക്രൂരതയുടെ കഥകൾ പറയുന്നത്.
ജർമ്മൻ സ്വദേശിയായ പെൺകുട്ടി 2012 ലാണ് സിറിയയിൽ സാമൂഹിക സേവനത്തിന്റെ ഭാഗമായി എത്തിയത്. സോഷ്യൽ വർക്കിൽ ബിരുദാനന്ദര ബിരുദം നേടിയ ശേഷം ഉപരിപഠനത്തിന്റെ ഭാഗമായുള്ള റിസേർച്ചിനായാണ് ഇവർ ഇവിടെ എത്തിയത്. ഇതിനിടെയാണ് തീവ്രവാദ ആക്രമണം ശക്തമായതും ഐഎസ് തീവ്രവാദികൾ സിറിയ പിടിച്ചടക്കിയതും. തീവ്രവാദ സംഘത്തിന്റെ കയ്യിൽ നിന്നു രക്ഷപെടാൻ ശ്രമിച്ചെങ്കിലും, സംഘത്തിലെ ഒരു യുവാവുമായി പ്രണയത്തിൽ കുടുങ്ങിയതാണ് തന്റെ ജീവിതം തന്നെ തകർത്തതെന്നും യുവതി പറഞ്ഞു.
ഇറാഖ് സ്വദേശിയെന്നു പരിചയപ്പെടുത്തിയ യുവാവ് പ്രണയം നടിച്ചെത്തി തന്നെ രക്ഷിക്കാമെന്നു വാഗ്ദാനം ചെയ്യുകയായിരുന്നു. ഇയാളോടൊപ്പം ഐഎസ് കേന്ദ്രത്തിൽ നിന്നു രക്ഷപെടാൻ ശ്രമിച്ചതോടെയാണ് കഷ്ടകാലം തുടങ്ങിയതെന്നും പെൺകുട്ടി പറയുന്നു. രക്ഷപെടാനുള്ള ശ്രമം ഐഎസ് തീവ്രവാദി സംഘത്തിലെ കാവൽക്കാൽ കണ്ടതോടെ, ഇറാഖ് സ്വദേശിയായ യുവാവിനെ അവർ വെടിവച്ചു കൊന്നു. തുടർന്നു തന്നെ തടവറയിൽ പൂട്ടിയി്ട്ട് കൂട്ട ബലാത്സംഗത്തിനിരയാക്കി.
പിന്നീട് എല്ലാ ദിവസവും എന്ന പോലെ തന്നെ സംഘത്തിന്റെ തടവറയിൽ താൻ കൂട്ടബലാത്സംഗത്തിനോ പീഡനത്തിനോ ഇരയായിരുന്നതായി പെൺകുട്ടി വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം സൗദി സൈന്യം നടത്തിയ ആക്രമണത്തിൽ ഇവരെ തടവിൽ പാർപ്പിച്ചിരുന്ന ഐഎസ് കേന്ദ്രം തകർന്നതോടെയാണ് പെൺകുട്ടി തടവിൽ നിന്നു മോചിതയായത്.
ഇവിടെ നൂറിലേറെ പെൺകുട്ടികൾ തടവിൽ കഴിഞ്ഞിരുന്നതായും, ഇവരിൽ പലരും കൊടിയ പീഡനത്തിനു ഇരയായിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തുന്നു. ശരീരം മുഴുവൻ മറയ്ക്കാത്ത വസ്ത്രീം ധരിച്ചതിന്റെ പേരിലായിരുന്നു ഈ പെൺകുട്ടികളിൽ പലരെയും സംഘം തട്ടിക്കൊണ്ടു വന്നിരുന്നത്. ഇവരുടെ പുറത്തു കാണുന്ന ശരീര ഭാഗത്ത് ബീറ്റർ എന്ന ക്ലിപ്പർ ഉപയോഗിച്ചു ക്രൂരമായി മുറിവേൽപ്പിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.