ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ അഫ്ഗാന്‍ അതിര്‍ത്തിയിലെയും, പ്ാക്കിസ്ഥാന്‍ ഇന്ത്യ അതിര്‍ത്തിയിലെയും 200 തീവ്രവാദി ക്യാംപുകളുടെ പട്ടികയുമായി ഇന്ത്യ. പാക്കിസ്ഥാനാല്‍ വിവിധ തീവ്രവാദി സംഘടകള്‍ നടത്തുന്ന ക്യാംപുകളെപ്പറ്റിയുള്ള വിശദമായറിപ്പോര്‍ട്ടുകളുമായുള്ള രേഖകള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കും, അമേരിക്കന്‍ സൈനിക സംഘത്തിനും ഇന്ത്യന്‍ സൈനിക മേധാവികള്‍ കൈമാറിയിട്ടുണ്ട്. ഈ ക്യാംപുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ഇന്ത്യ തന്നെ നേരിട്ടു ആക്രമണം നയിക്കുമെന്നാണ് സൈന്യം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഇപ്പോള്‍ പാക്കിസ്ഥാന്‍ തീവ്രവാദ ക്യാംപുകളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പാക് താലിബാന്‍, ഹര്‍ക്കത്തുള്‍ ജിഹാദി ഇസഌമി, ജമാഅദ്ഉദ്ദവ എന്നിവ അടക്കം മുപ്പതു തീവ്രവാദി സംഘടകളുടെ പട്ടികയാണ് ഇപ്പോള്‍ ഇന്ത്യ കൈമാറിയവയില്‍ ഉള്ളത്. ഐഎസിന്റെ പതിനാലും ക്യാംപുകള്ും പാക്ക് മേഖലയില്‍ തീവ്രവാദികള്‍ക്കു പരിശീലനം നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ മിലട്ടറി ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
പത്താന്‍കോട്ട് സൈനിക ആക്രമണത്തിനു വേണ്ട സൂത്രധാരണം നടത്തിയത് പാക്കിസ്ഥാനിലെ തീവ്രവാദി ക്യാംപുകളില്‍ നിന്നാണെന്നു ഇന്ത്യന്‍ മിലട്ടറി ഏജന്‍സികള്‍ക്കു കൃത്യമായ വിവരം ലഭിച്ചിരുന്നു. ഈ ക്യാംപുകള്‍ക്കെതിരെ ശ്ക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇന്ത്യന്‍ ഭരണകൂടം പാക്കിസ്ഥാനോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആക്രമണം നടന്ന് രണ്ടാഴ്ചയോട് അടുക്കുമ്പോഴും ക്യാംപുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാതെ വന്നതോടെയാണ് ഇന്ത്യന്‍ സൈന്യം നേരിട്ടു നടപടിയെടുക്കുമെന്ന മുന്നറിയിപ്പു നല്‍കിയത്.
മ്യാന്‍മാറിയില്‍ ഒരു വര്‍ഷം മുന്‍പ് നടത്തിയ സൈനിക നടപടിയുടെ രൂപത്തില്‍ പാക്കിസ്ഥാനിലെ തീവ്രവാദ ക്യാംപുകള്‍ തകര്‍ക്കുന്നതിനാണ് ഇന്ത്യന്‍ സൈന്യം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കമാന്‍ഡോ ഓപ്പറേഷനിലൂടെ സാധാരണക്കാര്‍ക്കു കൂടുതല്‍ നാശനഷ്ടമുണ്ടാകാതെ ക്യാംപ് തകര്‍ക്കാനാണ് പദ്ധതി. ഇതിനു പാക്കിസ്ഥാന്റെയും അമേരിക്കയുംടെയും അനുമതി വേണമെന്നതാണ് ആക്രമണത്തിനുള്ള പ്രധാന കടമ്പ.