മനുഷ്യ കവചമാക്കാൻ 8000 കുടുംബങ്ങളെ ഐഎസ് തടവിലാക്കി; തടവിലാക്കിയത് ആയുധധാരികളായ തീവ്രവാദികൾ

സ്വന്തം ലേഖകൻ

മൊസൂൾ: സ്ത്രീകളും കുട്ടികളും അടക്കമുള്ള 8000 കുടുംബങ്ങളെ തട്ടിക്കൊണ്ടു പോയി തടവിലാക്കി ഐഎസ്. ഐഎസ് ഭീകരരിൽ നിന്നും മൊസൂൾ നഗരം തിരിച്ച് പിടിക്കുന്നതിനുള്ള ഇറാഖിസേനയുടെ കുറുദുകളുടേയും ശ്രമം ശക്തമായതോടെയാണ്പ്രദേശത്തുള്ള എണ്ണായിരത്തോളം കുടുംബങ്ങളെ ഭീകരർ തടവിലാക്കിയത്. മനുഷ്യകവചം തീർക്കുവാനാണ് ഇവർ ആളുകളെ തട്ടിക്കൊണ്ടുപോയതെന്ന് മനുഷ്യാവകാശ വിഭാഗം അറിയിച്ചു. നേരത്തേയും ഇത്തരത്തിൽ മനുഷ്യകവചം തീർക്കുന്നതിനായി ആളുകളെ തട്ടിക്കൊണ്ടു പോകാൻ സാധ്യതയുണ്ടെന്ന് സൂചനകൾ ലഭിച്ചിരുന്നു.
ഭീകരർ തട്ടിക്കൊണ്ടു പോയവരുടെ കൂട്ടത്തിൽ ആയിരക്കണക്കിനു കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു ബുധനാഴ്ച നടത്തിയ നഗരത്തിലും പരിസരത്തിലും ഭീകരർ നടത്തിയ ആക്രമണത്തിൽ 232 പേർ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഉത്തരവുകൾ അനുസരിക്കാൻ തയ്യാറാകാത്ത 42 പേരെയും 190 മുൻ സൈനീകരേയുമാണ് ഭീകരർ വധിച്ചിരുന്നു. സൈന്യം നഗരത്തോടു ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിൽ നിന്നായി നിരവധി ആളുകളെ ബലമായി ഒഴിപ്പിച്ചിരുന്നു. ഈ മാസം പകുതിയോടെയാണ് ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂൾ തിരിച്ചുപിടിക്കാൻ ഇറാഖ് സേന സൈനിക നീക്കം ആരംഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top