![](https://dailyindianherald.com/wp-content/uploads/2016/07/jacob-punnoose.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവാദം തുടങ്ങിയിട്ട് 20 വര്‍ഷമായെന്ന് ജേക്കബ് പുന്നൂസ് വെളിപ്പെടുത്തി. മലപ്പുറത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന പൈപ്പ് ബോംബ്‌സ്‌ഫോടനത്തിന് പിന്നില്‍ പിടികൂടിവരാണ് പിന്നീട് നിരവധി തീവ്രവാദ കേസുകളില്‍ ഉള്‍പെ്പട്ടത്. കണ്ണൂരില്‍ വിതരണം ചെയ്ത പാക് കള്ളനോട്ട് ശൃഖല അന്വേഷിച്ചപേ്പാള്‍ തടിയന്റവിട നസീര്‍ കുരുങ്ങി.
മുന്‍ മുഖ്യമന്ത്രി ഇ.ക.നായരെ കൊലപെ്പടുത്താന്‍ പദ്ധതി തയ്യാറാക്കിയതും നസീര്‍ ഉള്‍പെ്പടുന്ന സംഘമായിരുന്നു. 90കളുടെ ആദ്യമായിരുന്നു ഈ കേസുകള്‍ റിപേ്പാര്‍ട്ട് ചെയ്തത്. വിദേശത്തു വച്ച് തീവ്രവാദ സംഘങ്ങളില്‍ ചേര്‍ന്ന മലയാളികളാണ് തീവ്രവാദം പ്രവര്‍ത്തനങ്ങളിലേക്ക് ചിലരെ ആകര്‍ഷിച്ചത്.
സംസ്ഥാനത്തേക്ക് ഒഴുകിയ ഹവാല പണം തീവ്രവാദത്തെ സഹായിച്ചിരുന്നുവെന്ന നിരവധി രഹസ്യാന്വേഷണ റിപേ്പാര്‍ട്ടുകള്‍ പൊലിസിന് ലഭിച്ചിരുന്നു. നിയവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പെ്പട്ടവരെ ഭീഷണിപെ്പടുത്തിയാണ് ഒപ്പം നിര്‍ത്തിയത്.