ചാവേറാക്രമണത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്; ഇരുപത് ഭീകരർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ പാക്ക് തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ ഭീകരാക്രമണം നടത്തിയേക്കുമെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇരുപതോളം ലഷ്കർ ഭീകരർ ഇന്ത്യയിലേക്കു കടന്നിട്ടുണ്ടെന്നും ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് ഇവർ ആക്രമണം നടത്തിയേക്കുമെന്നുമാണു മുന്നറിയിപ്പ്. ഡൽഹി, മുംബൈ തുടങ്ങിയ മെട്രോകളിലും അതിർത്തി മേഖലകളായ പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും ആക്രമണം നടന്നേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. പാക്ക് ചാരസംഘടനയുടെ പരിശീലനം ലഭിച്ചവരാണു നുഴഞ്ഞുകയറിയിട്ടുള്ള ഭീകരരെന്നാണു വിവരം.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മെട്രോ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവള‌ങ്ങൾ, പ്രമുഖ ഹോട്ടലുകൾ, തിരക്കേറിയ മാർക്കറ്റുകൾ, തീർഥാടക കേന്ദ്രങ്ങള്‍, സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി പ്രത്യേക ഭീകരാക്രമണം നടത്തുന്നതിനാണു ഭീകരർ പദ്ധതിയിടുന്നതെന്നാണു സൂചന. തിരക്കേറിയ സ്ഥലങ്ങളിൽ വലിയ ശക്തിയേറിയ സ്ഫോടനമോ ചാവേറാക്രമണോ നടക്കാൻ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. സുരക്ഷ ‌ശക്തമാക്കിയതിനൊപ്പം പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകര സംഘടനകൾ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി മുതിൽന്ന യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ മേയ് ആദ്യം മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന്റെ പിന്നാലെയാണ് ഭീകരർ ഇന്ത്യയിലേക്കു കടന്നതായുള്ള വിവരം പുറത്തുവരുന്നത്.

Top