റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ തകര്‍ക്കാന്‍ പത്തോളം ജയ്‌ഷേ മുഹമ്മദ് ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടന്നതായി മുന്നറിയിപ്പ്

ന്യുഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ക്ക് മേലും ഭീഷണിയുള്ളതായി വിലയിരുത്തല്‍. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്.പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ദേശീയ അന്വേഷണ ഏജന്‍സി, റിസേര്‍ച്ച് ആന്റ അനാലിസിസ് വിങ്ങ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ തലവന്മാര്‍ യോഗത്തില്‍ പങ്കെടുത്തു.
റിപ്പബ്‌ളിക് ദിനാഘോഷങ്ങള്‍ ലക്ഷ്യമാക്കി ആറുമുതല്‍ 10 വരെ ജയ്‌ഷേ മുഹമ്മദ് ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കടന്നതായി യോഗത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങില്‍ സുരക്ഷ ശക്തമാകാനും ധാരണയായി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദാണ് ഇത്തവണത്തെ റിപ്പബ്‌ളിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായെത്തുന്നത്.

Top