പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ കുറ്റവാളികള്‍ ഉപയോഗിക്കുന്നു; തീവ്രവാദം അടക്കമുള്ള പ്രശ്‌നങ്ങളില്‍ പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകളുടെ ഉപയോഗം വ്യാപകം

ഡല്‍ഹി: രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും കുറ്റവാളികള്‍ സംഘടിത കുറ്റകൃത്യങ്ങള്‍ക്കായും പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. ഇരുനൂറിലേറെ പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുമായി 28കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി കണ്ടെത്തിയിരിക്കുന്നത്.
ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ക്രിമിനല്‍ സംഘങ്ങള്‍ക്കും, ചാരപ്രവര്‍ത്തനം നടത്തുന്നവര്‍ക്കും, തട്ടിക്കൊണ്ടു പോകല്‍ സംഘങ്ങള്‍ക്കും വന്‍ ചീറ്റിങ് സംഘങ്ങള്‍ക്കുമാണ് ഇത്തരത്തില്‍ പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകള്‍ കൈമാറിയിരുന്നതെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ മിലട്ടറി രഹസ്്യങ്ങളും രഹസ്യ രേഖകളും ചോര്‍ത്തുന്നതിനായി ശ്രമം നടത്തിയ പാക്കിസ്ഥാന്‍ ചാര ഏജന്‍സി ഐഎസ്‌ഐയുടെ ഏജന്റുമാര്‍ ഇത്തരത്തിലുള്ള പ്രീ ആക്ടിവേറ്റഡ് സിം കാര്‍ഡുകളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നതെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐയുടെ സഹായ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവ് ഇത്തരത്തിലുള്ള മൊബൈല്‍ സിം കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്.
ഡല്‍ഹിയില്‍ നിന്നു വാങ്ങിയ ഇരുനൂറിലേറെ സിം കാര്‍ഡുകള്‍ പാക്ക് ഏന്‍ജിയുടെ കൈവശമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തിയതിനു പിടിയിയായ സൈനിക ഓഫിസര്‍ അടക്കം അഞ്ചു പേരെ ചോദ്യം ചെയ്തതോടെയാണ് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സി നടത്തുന്ന ചാരപ്രവര്‍ത്തനത്തിന്റെ വിശദ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Top