ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബന്ദിപ്പോര ജില്ലയിലെ സിആര്‍പിഎഫിന്റെ 45 ാം ബറ്റാലിയന്റെ സുംബാലിലെ ക്യാമ്പിന് നേര്‍ക്കാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ക്യാമ്പിന് നേര്‍ക്ക് തുടര്‍ച്ചയായി തീവ്രവാദികള്‍ വെടിവെയ്പ് നടത്തി. സിആര്‍പിഎഫ് ക്യാംപിനുനേരെ ചാവേറാക്രമണം നടത്തുന്നതിനുള്ള ശ്രമം സൈന്യം തകര്‍ത്തു. ചാവേര്‍ ആക്രമണത്തിന് തയാറായി എത്തിയ നാല് തീവ്രവാദികളേയും സൈന്യം വധിച്ചു.
നാലു ഭീകരരെ വധിച്ചു. ഇന്നു പുലര്‍ച്ച 4.10 ഓടെ സിആര്‍പിഎഫിന്റെ 45-ാം ബറ്റാലിയനുനേരെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. നാല് എകെ 47 റൈഫിളുകള്‍, ഒരു ഗ്രനേഡ് ലോഞ്ചര്‍ (യുബിജിഎല്‍), വെടിക്കോപ്പുകള്‍ തുടങ്ങിയവ ഇവിടെനിന്നു കണ്ടെടുത്തു. വെടിവയ്പ്പിനെ തുടര്‍ന്ന് സ്ഥലം ഒഴിപ്പിച്ചു. തിരച്ചില്‍ പുരോഗമിക്കുകയാണ്.
ക്യാംപിനുള്ളില്‍ പ്രവേശിച്ച് ചാവേറാക്രമണം നടത്തുന്നതിനാണ് ഭീകരര്‍ പദ്ധതിയിട്ടിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ക്യാംപിനുള്ളില്‍ പ്രവേശിക്കുന്നതിനു മുന്‍പുതന്നെ സൈന്യം ഭീകരരെ വധിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ബന്ദിപ്പോരയിലുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പതു ബുള്ളറ്റുകളേറ്റ് ഗുരുതരാവസ്ഥയിലായ ചേതന്‍ കുമാര്‍ ചീറ്റയാണ് സിആര്‍പിഎഫിന്റെ സുമ്പാല്‍ ക്യാംപ് 45-ാം ബറ്റാലിയന്‍ തലവന്‍. തുടര്‍ച്ചയായി വെടിവയ്പ്പും ഭീകരാക്രമണവും നടക്കുന്ന സ്ഥലമാണ് ബന്ദിപ്പോര. കശ്മീരിലെ കുല്‍ഗാമില്‍ ക്വാസിഗുണ്ട് ഏരിയയിലെ സൈനിക പോസ്റ്റിനുനേരെ നടന്ന ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.