റിപ്പബ്ലിക് ദിനത്തില്‍ ചാവേറാക്കി അക്രമണത്തിന് സാധ്യത;വളര്‍ത്തു മൃഗങ്ങളെ ചാവേറുകളാക്കാനും സാധ്യത. മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ചാവേര്‍ സ്ഫോടനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . മൃഗങ്ങളെ ചാവേറാക്കി ആക്രമണം നടത്താന്‍ സാധ്യതയെന്ന് തീവ്രവാദ വിരുദ്ധസേനയ്ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.ഡല്‍ഹി, മുംബൈയ്, അഹമ്മദാബാദ് എന്നിവിടങ്ങളായിരിക്കും അവരുടെ ലക്ഷ്യമെന്നും ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.
നായ്ക്കള്‍, പൂച്ചകള്‍, മുയലുകള്‍ തുടങ്ങിയ മൃഗങ്ങളെ സ്ഫോടനത്തിന് ഉപയോഗിച്ചേക്കാമെന്നാണ് വിവരം. ശൈത്യകാലമായതിനാല്‍ മൃഗങ്ങളെ വേദിക്കു സമീപമെത്തിക്കുന്നത് എളുപ്പമാണെന്നും ഏജന്‍സികള്‍ കണക്കുകൂട്ടുന്നു. സ്ഫോടനം നടത്തേണ്ട സ്ഥലത്തേക്ക് മൃഗങ്ങളെത്തുമ്പോള്‍ റിമോര്‍ട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുന്നതിനാണ് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു.

സിറിയയിലടക്കം ഭീകരര്‍ മൃഗങ്ങളെയും പക്ഷികളെയും സ്ഫോടനത്തിനായി ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഇസ്‌ലാമിക് സ്റ്റേറ്റ് നടപ്പാക്കിയ മാര്‍ഗങ്ങള്‍ പാക്കിസ്ഥാനിലടക്കമുള്ള ഭീകരസംഘടനകള്‍ ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.ആഗോള ഭീകര സംഘടനയായ ഐഎസ് ആണ്‌ ആദ്യമായി മൃഗങ്ങളെ ചാവേറുകളായി ഉപയോഗിച്ചത്. കോഴിക്കുഞ്ഞുങ്ങളിലായിരുന്നു അവരുടെ പരീക്ഷണം. സിറിയയില്‍ ഐഎസ് നടത്തിയ ആക്രമണം മറ്റ് സംഘടനകളെയും ഇത്തരത്തില്‍ നീങ്ങാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top