ടെര്‍ ഫെലാന്‍ ഇനി ബ്ലാസ്‌റ്റേഴ്‌സിനെ കളി പഠിപ്പിക്കും

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ച ഒഴിവിലേക്ക് മുന്‍ അയര്‍ലന്‍ഡ് താരം ടെറി ഫെലാനെ നിയമിച്ചു. ഏപ്രില്‍ മുതല്‍ ടീമിന്റെ ഗ്രാസ് റൂട്ട് ലെവല്‍ കോച്ചായിരുന്ന ടെറി ഫെലാന്‍ നിലവില്‍ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വിരന്‍ ഡിസില്‍വയാണ് പുതിയ കോച്ചിനെ നിയമിച്ച കാര്യം അറിയിച്ചത്. പീറ്റര്‍ ടെയ്‌ലര്‍ വിരമിച്ചതിനെ തുടര്‍ന്ന് സഹകോച്ചായ ട്രെവര്‍ മോര്‍ഗനാണ് ടീമിനെ അവസാന മത്സരത്തില്‍ ഗ്രൗണ്ടിലിറക്കിയത്. മോര്‍ഗന്റെ ശിക്ഷണത്തില്‍ കൊച്ചിയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സ് സമനില നേടുകയും ചെയ്തിരുന്നു. ടീമിന്റെ കോച്ചായി തുടരുന്നതില്‍ മോര്‍ഗന് താത്പര്യമില്ലാത്തിനെ തുടര്‍ന്നാണ് ടെറി ഫെലാനെ നിയമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സീസന്റെ തുടക്കം മുതല്‍ കളിക്കാരുമായി ഫെലാന് അടുപ്പമുണ്ടെന്നും കളിക്കാര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കാന്‍ അദ്ദേഹത്തിന്റെ രീതികള്‍ സഹായിക്കുമെന്നും ഡിസില്‍വ പറഞ്ഞു. ഇഗ്ലീഷ് പ്രീമിയര്‍ ലീഗിലെയും സെക്കന്റ് ലീഗിലെയും പ്രമുഖ ക്ലബ്ബുകള്‍ക്കുവേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട് ടെറി ഫെലാന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടണ്‍ ടീമുകള്‍ക്കായി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. 42 മത്സരങ്ങളില്‍ അയര്‍ലന്‍ഡ് ദേശീയ ടീമിനുവേണ്ടിയും കളത്തിലിറങ്ങി. 1994ലെ ലോകകപ്പ് ടീമിലും അംഗമായിരുന്നു.

ഒരു വര്‍ഷമായി ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ സ്‌കൂളില്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന നാല്‍പത്തെട്ടുകാരനായ ടെറിയുമായി സീസണിന്റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കാര്‍ക്കു നല്ല ബന്ധമാണുള്ളതെന്ന് സിഇഒ വിരേന്‍ ഡിസില്‍വ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആവശ്യപ്പെടുന്ന ആക്രമണ ഫുട്‌ബോളിലേക്കു കളിക്കാര്‍ക്കു വഴിതുറന്നുകൊടുക്കാന്‍ ഫീലാനു കഴിയും. കളിക്കാരനെന്ന നിലയ്ക്കുള്ള അനുഭവസമ്പത്തിനുമപ്പുറം സാങ്കേതികത്തികവുള്ള പരിശീലകന്‍ കൂടിയാണദ്ദേഹമെന്നും ഡിസില്‍വ പറഞ്ഞു. ടെറി ഫീലാന്‍ മുഖ്യപരിശീലകനാകുന്നതോടെ ട്രെവര്‍ മോര്‍ഗന്‍ വീണ്ടും സഹപരിശീലകസ്ഥാനത്തേക്കു മാറും. ചെന്നൈയിന്‍ എഫ്‌സിയുമായി സമനിലയില്‍ പിരിഞ്ഞ മല്‍സരത്തിനു ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഒരുക്കിയതു മോര്‍ഗന്‍ ആയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐഎസ്എല്‍ രണ്ടാം പതിപ്പിലെ ആദ്യ മല്‍സരം ജയിച്ചെങ്കിലും രണ്ടാമത്തെ കളി സമനില വഴങ്ങിയ കേരള ടീം തുടര്‍ച്ചയായ നാലു പരാജയം നേരിട്ടതോടെയാണു ടെയ്‌ലര്‍ സ്ഥാനമൊഴിഞ്ഞത്. താല്‍ക്കാലിക ചുമതലക്കാരനായ ട്രെവര്‍ മോര്‍ഗന്റെ ശിക്ഷണത്തില്‍ മോശമല്ലാത്ത മധ്യനിരക്കളി പുറത്തെടുത്തെങ്കിലും ഗോളവസരങ്ങള്‍ പാഴാക്കിയതിനാല്‍ ചെന്നൈയിനുമായി സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടിവുന്നു. പുതിയൊരു പരിശീലകന്‍ ഇതാ വരുന്നു എന്ന മട്ടില്‍ ടീം മാനേജ്‌മെന്റ് ദിവസവും സൂചനകള്‍ നല്‍കിക്കൊണ്ടിരുന്നെങ്കിലും പുറത്തുനിന്നൊരാളെ കണ്ടെത്താനാവാഞ്ഞതിനാലാണു ക്യാംപിന്റെ ഭാഗംതന്നെയായ ടെറിക്കു നറുക്കുവീണത്.

നാലാം തീയതി കലൂര്‍ സ്റ്റേഡിയത്തില്‍ എഫ്‌സി പുണെ സിറ്റിയുമായാണു ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം. അടുത്ത നാലു വര്‍ഷത്തിനകം ഇന്ത്യയുടെ ദേശീയ ടീമില്‍ പകുതിയിലേറെ മലയാളി താരങ്ങളാവണം എന്ന ലക്ഷ്യത്തോടെയാണു ഫുട്‌ബോള്‍ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നു ടെറി പറഞ്ഞു. അതുമായി മുന്നോട്ടു പോകവെയാണു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. അയര്‍ലന്‍ഡ് ദേശീയ ടീമിനുവേണ്ടി 42 തവണ കളിച്ച ടെറന്‍സ് ഫീലാന്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, എവര്‍ട്ടന്‍, ലീഡ്‌സ് യുണൈറ്റഡ് ക്ലബ്ബുകള്‍ക്കു കളിച്ചിട്ടുണ്ട്. 1994 ലോകകപ്പിലും കളിച്ചു. ഇടതുവിങ് ബാക്കായിരുന്നു ടെറി. 2009ല്‍ കളിക്കളംവിട്ട ശേഷം യുഎസ്എ, ന്യൂസീലന്‍ഡ്, യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ പരിശീലകനായി.

Top