തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് മാറ്റിയേക്കും, മാറ്റുന്നത് പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് എം.ഡി സ്ഥാനത്ത് നിന്ന് എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരിയെ ഇന്ന് മാറ്റിയേക്കും. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണിത്.എന്നാല്‍ ടോമിന്‍ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എം.ഡി.സ്ഥാനത്ത് നിന്ന് മാറ്റുന്നത് പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജീവനക്കാരോട് പറഞ്ഞു.അതേസമയം തച്ചങ്കരിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ കെ.പി.സി.സി ആസ്ഥാനത്തത്തെി മുഖ്യമന്ത്രിയെ കണ്ടാണ് ആവശ്യപ്പെട്ടത്. കെ.പി.സി.സി വിശാല എക്സിക്യൂട്ടീവ് നടക്കുന്ന ഇന്ദാരാഭവനിലേക്ക് പ്രകടനമായാണ് ജീവനക്കാര്‍ എത്തിയത്.
മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് ഇക്കാര്യമാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബുവിനേയും ജീവനക്കാര്‍ കണ്ടിരുന്നു. എന്നാല്‍, ജീവനക്കാര്‍ കെ.പി.സി.സി ആസ്ഥാനത്തത്തെിയത് ഉചിതമായില്ളെന്ന് രമേശ് ചെന്നിത്തലയും മന്ത്രി കെ. ബാബുവും പ്രതികരിച്ചു.കെ.ബി.പി.എസ് എം.ഡിയുടെ അധികച്ചുമതല തച്ചങ്കരിക്ക് നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കണ്‍സ്യൂമര്‍ഫെഡില്‍ നിന്ന് മാറ്റണമെന്ന് അന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണനും ഐ ഗ്രൂപ്പ് മന്ത്രിമാരും ആവശ്യപ്പെട്ടിരുന്നെങ്കിലും വിഷയം ഈയാഴ്ച പരിഗണിക്കാനായി മാറ്റാനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ഐ ഗ്രൂപ്പ് മന്ത്രിമാര്‍ ചര്‍ച്ച നടത്തി തച്ചങ്കരിയെ മാറ്റാന്‍ തീരുമാനമെടുക്കുകയും അത് മിനിട്‌സായി വരികയും ചെയ്തത് വിവാദമായിരുന്നു.കണ്‍സ്യൂമര്‍ഫെഡില്‍ ചെയര്‍മാന്‍ അടക്കമുള്ളവരുടെ അഴിമതിക്കെതിരെ കടുത്ത നിലപാട് കൈക്കൊണ്ടതോടെയാണ് തച്ചങ്കരിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നുതുടങ്ങിയത്. സര്‍ക്കാര്‍ ഉത്തരവുകള്‍ അംഗീകരിക്കുന്നില്ല, വകുപ്പ് നിര്‍ദ്ദേശം പാലിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് തച്ചങ്കരിയെ നീക്കാന്‍ സഹകരണമന്ത്രി കഴിഞ്ഞാഴ്ച കത്ത് നല്‍കിയത്.

Top