കന്യകയായ മകള്‍; കോടിശ്വരി സ്ത്രീധനമായി രണ്ട് കോടിയും ബിസിനസില്‍ ഓഹരിയും ഒരു പിതാവിന്റെ കല്ല്യാണ ആലോചന ഇങ്ങനെ

കോടിശ്വരനായ തായ്‌ലണ്ടിലെ ബിസിനസുകാരന്‍ തന്റെ മകള്‍ക്ക് കല്ല്യാണ ആലോചനകളുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുയാണ്. വരനായി വരുന്നവര്‍ക്ക് രണ്ട് കോടിയും ബിസിനസില്‍ പങ്കാളിത്തവുമാണ് സ്ത്രീധനമായി വാഗ്ദാനം ചെയ്യുന്നത്. 26 കാരിയായ തന്റെ മകള്‍ കാണ്‍സിറ്റയ്ക്ക് ഏറ്റവും അനുയോജ്യനായ പയ്യനെ ലഭിക്കുന്നതിനാണ് അദ്ദേഹം മോഹനവാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. തന്റെ മകള്‍ സുന്ദരിയാണെന്നും കോടീശ്വരിയാണെന്നും ഇംഗ്ലീഷും ചൈനീസും തായ് ഭാഷയും നന്നായി സംസാരിക്കുമെന്നും കന്യകയാണെന്നും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. തന്റെ മകളെ കെട്ടുന്ന പയ്യന് രണ്ട് കോടി സ്ത്രീധനവും കോടികളുടെ ബിസിനസില്‍ പങ്കാളിത്തവും വാഗ്ദാനം ചെയ്താണ് ഈ കോടീശ്വരന്‍ സോഷ്യല്‍ മീഡിയയിലൂടെ ലേലത്തിനിറങ്ങിയിരിക്കുന്നത്.

മകളെ വിവാഹം കഴിക്കുന്നയാള്‍ക്ക് തന്റെ ഫാം മൊത്തമായി എഴുതിക്കൊടുക്കാമെന്നും മില്യണയര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സതേണ്‍ തായ്‌ലന്‍ഡിലെ ചുംഫോന്‍ പ്രവിശ്യയിലെ ഡുറിയന്‍ ഫ്രൂട്ട് ഫാമിന്റെ ഉടമയാണ് റോഡ്‌തോന്‍ഗ്.തന്നെ ബിസിസനില്‍ സഹായിക്കുന്ന മകള്‍ സര്‍വോപരി എന്ത് കാര്യം നടത്താനും മിടുമിടുക്കിയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. തായ്‌ലന്‍ഡിലെ ചിലയിടങ്ങളില്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതിനായി വരന്മാര്‍ പണം അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ നിലനില്‍ക്കുമ്പോഴാണ് റോഡ്‌തോന്‍ഗ് ഈ മനോഹര വാഗ്ദാനങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകളുടെ ഭര്‍ത്താവായി വരുന്നത് ഏത് രാജ്യക്കാരനായാലും തനിക്ക് വിരോധമില്ലെന്നും എന്നാല്‍ യോഗ്യതയുള്ളയാളും മകളെ സന്തോഷിപ്പിക്കാന്‍ കഴിവുള്ളയാളുമായിരിക്കണമെന്നും റോഡ്‌തോന്‍ഗ് വ്യക്തമാക്കുന്നു. തന്റെ ബിസിനസ് അര്‍ഹനായ ഒരാളെ ഏല്‍പ്പിക്കേണ്ടിയിരിക്കുന്നുവെന്നും ഭാവിയില്‍ അത് നോക്കി നടത്താന്‍ മകളെ സഹായിക്കാന്‍ സാധിക്കുന്ന ഒരാളായിരിക്കണം അതെന്നും റോഡ്‌തോന്‍ഗ് വിശദീകരിക്കുന്നു. വെറുമൊരു ബാച്ചിലേര്‍സ് അല്ലെങ്കില്‍ മാസ്റ്റേര്‍സ് ഡിഗ്രി മാത്രമുള്ള ആളെയല്ല ഭാവി മരുമകനായി താന്‍ തേടുന്നതെന്നും റോഡ്‌തോന്‍ഗ് പറയുന്നു.

അതിലുപരി മാന്യനും കഴിവുള്ള ആളെയുമാണ് പരിഗണിക്കുന്നതെന്നും കോടീശ്വരന്‍ മനസ് തുറക്കുന്നു. ദിവസവും 50 ടണ്‍ ഡൂറിയന്‍ ഫ്രൂട്‌സുകളാണ് ഇദ്ദേഹത്തിന്റെ ഫാമില്‍ നിന്നും വിളവെടുക്കുന്നത്. ഈ പ്രദേശത്തെ ഏറ്റവും വലിയ ഫാമാണിത്. ഇതിന് പുറമെ ധനികനായ ഈ ബുദ്ധമത വിശ്വാസിക്ക് നിരവധി പ്രോപ്പര്‍ട്ടികളും ഭൂമിയും ഈ റീജിയണില്‍ വ്യാപകമായുണ്ട്. വ്യത്യസ്തമായ വാഗ്ദാനവുമാിയ സോഷ്യല്‍ മീഡിയിയലൂടെ രംഗത്തെത്തിയതിനെ തുടര്‍ന്ന് വിവിധ തുറകളില്‍ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഇദ്ദേഹത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിലര്‍ ഇദ്ദേഹത്തെ വിമര്‍ശിക്കുമ്പോള്‍ ചിലര്‍ മഹാമനസ്‌കതയെ പുകഴത്തുന്നുമുണ്ട്.

Top