താജ്മഹലിനു നാശനഷ്ടം; കനത്ത മഴയില്‍ തൂണ് തകര്‍ന്നു

പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രവും ചരിത്ര സ്മാരകവുമായ താജ്മഹലിനു കനത്ത മഴയില്‍ നാശനഷ്ടം. മഴയെ തുടര്‍ന്ന് താജ്മഹലിന്റെ പ്രവേശന കവാടത്തില്‍ തൂണ് തകര്‍ന്നു വീണു. തകര്‍ന്ന തൂണ് താജ്മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിലാണ് സ്ഥിതി ചെയ്തിരുന്നത്. ഇന്നലെ രാത്രി നടന്ന കനത്ത മഴയിലാണ് അപകടമുണ്ടായത്. യുപിയില്‍ മിക്ക സ്ഥലങ്ങളിലും കനത്ത മഴ തുടരുകയാണ്. നേരെത്ത ആഗ്രയ്ക്കു സമീപം മഥുരയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു. ഈ മേല്‍ക്കൂര  തകരം ഉപയോഗിച്ചാണ് നിര്‍മിച്ചിരുന്നത്. മഴയില്‍ സംസ്ഥാനത്ത പല സ്ഥലങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top