തലശേരി: കണ്ണൂരിലെ ചാലിൽ സംഘർഷം. ബിജെപി പ്രവർത്തകരുടെ വീടും ഓട്ടോറിക്ഷകളും തകർത്തു. പുലർച്ചെ രണ്ടോടെ ചാലിൽ അയ്യപ്പൻ കിണറിന് സമീപമാണ് സംഭവം. ബിജെപി പ്രവർത്തകനായ ചാലിൽ മിയാൻ വീട്ടിൽ ഉണ്ണിയുടെ വീടാണ് ആക്രമിച്ചത്. വീടിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഉണ്ണിയുടെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകളും അക്രമികൾ തകർത്തു. ഓട്ടോകളുടെ ഗ്ലാസുകൾ തകർക്കപ്പെട്ട നിലയിലാണുള്ളത്. ചാലിൽ മണാക്കൽ വീട്ടിൽ പ്രശാന്ത്, കരിമ്പിൽ വീട്ടിൽ സുമേശ് എന്നിവരുടെ ഓട്ടോറിക്ഷകളാണ് തകർക്കപ്പെട്ടത്. ബൈക്കിലെത്തിയ സിപിഎം സംഘമാണ് അക്രമം നടത്തിയതെന്ന് പ്രശാന്ത് പറഞ്ഞു. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
തലശേരിയിൽ സംഘർഷം; ബിജെപി പ്രവർത്തകന്റെ വീട് ആക്രമിച്ചു; രണ്ടു വാഹനങ്ങൾ തകർത്തു
Tags: thalassery