ഒപ്പം നിന്നവര്‍ക്ക്​​ നന്ദി-സെന്‍കുമര്‍ ;വിധി സര്‍ക്കാറിന് നല്‍കിയ ശിക്ഷ-തിരുവഞ്ചൂര്‍

ന്യൂഡല്‍ഹി: ഒപ്പം നിന്നവരോട് നന്ദിയുണ്ടെന്ന് മുന്‍ കേരള പൊലീസ് മേധാവി ടി.പി െസന്‍കുമാര്‍. ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരായ സുപ്രീംകോടതിവിധിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാകുന്ന പ്രകാശ് സിങ് കേസിെന്‍റ തുടര്‍ച്ചയാണ് വിധി. വിരമിക്കുന്ന വര്‍ഷത്തില്‍ മറ്റൊരു വരുമാനവുമില്ലാതെ ഒരാള്‍ക്കും ഇങ്ങനെ കേസുകളുമായി മുന്നോട്ടു പോകാന്‍ സാധിക്കാത്തതിനാല്‍ ഇത്തരം വിധികള്‍ ഉണ്ടാകാറുണ്ടെങ്കിലും നടപ്പാക്കാറില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ വിധി നടപ്പാക്കുന്നതു വരെ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേഡര്‍ പോസ്റ്റുകളില്‍ നിയമിക്കെപ്പട്ട ഉദ്യോഗസ്ഥരെ രണ്ടു വര്‍ഷത്തിനുള്ളില്‍ മാറ്റണമെങ്കില്‍ സംവിധാനങ്ങളുണ്ട്. അെതാന്നും തെന്‍റ കേസില്‍ പാലിക്കപ്പെട്ടില്ല. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ നിയമിക്കുക എന്നത് എങ്ങനെയാണ് ശരിയാവുക. ഏത് സര്‍ക്കാറിെന്‍റയും നിയമപരമായ കാര്യങ്ങള്‍ സംരക്ഷിക്കേണ്ടത് ഉദ്യേഗസ്ഥരുടെ കടമയാണ് എന്നിരിക്കെ ഇഷ്ടമുള്ളവര്‍, ഇല്ലാത്തവര്‍ എന്ന വേര്‍തിരിവ് എന്തിന് എന്നും സെന്‍കുമാര്‍ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ കേസില്‍ സമ്മര്‍ദ്ദമുണ്ടായപ്പോഴും ആരെയെങ്കിലും പിടിച്ച് പ്രതിയാക്കിയില്ല എന്നതാണ് താന്‍ ചെയ്തത്. എത്ര സമ്മര്‍ദ്ദമുണ്ടെങ്കിലും സത്യസന്ധമായി പ്രവര്‍ത്തിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അതേസമയം സെന്‍കുമാറിനെതിരെ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നടപടി തെറ്റെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞതായി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിക്ക് രണ്ടു വര്‍ഷത്തെ സര്‍വീസ് നല്‍കണമെന്ന് പ്രകാശ് സിങ് കേസില്‍ വ്യക്തമായി പറയുന്നുണ്ട്. ഡി.ജി.പി സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ഒരു കാരണം തേടി കണ്ടുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഡി.ജി.പി സ്ഥാനത്തേക്ക് തിരിച്ചു വരാതിരിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം കുതന്ത്രങ്ങള്‍ ചെയ്യുമെന്ന് അറിയില്ലെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Top